കൊവിഡിനെ നേരിടുന്നതില്‍ കാര്യക്ഷമത കാണിക്കണം, കൈവിട്ടതുപോലെയാണ് സർക്കാരിന്‍റെ പെരുമാറ്റമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി
Jaihind TV News Report
Jaihind TV Web Desk
June 03, 2020
1 min read
•
Updated: June 07, 2026
തിരുവനന്തപുരം: കൊവിഡിനെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചുകൂടി കാര്യക്ഷമത കാണിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. കൈവിട്ട പോലെയാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. വിദേശത്തും മറ്റും കുടുങ്ങിയവര്‍ അവിടെ കിടക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിന്. സംസ്ഥാനത്തെ നിലവിലെ ക്വാറന്‍റൈന്‍ സൗകര്യങ്ങളും കുറ്റമറ്റതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രവാസികളുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ കുറച്ചുകൂടി താത്പര്യം കാണിക്കണം. സാമൂഹ്യവ്യാപനം ഉണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമാണ്. പ്രവാസികളെ മൊത്തമായി കൊണ്ടുവരണമെന്ന് പ്രതിപക്ഷം അന്തമായി പറയുന്നില്ല. കേരളത്തിലെ നാട്ടുംപുറങ്ങളില്‍ ക്വാറന്‍റൈന്‍ ഒരുക്കാനുള്ള സൗകര്യമുണ്ട്. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും മറ്റും ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ കൈാടുക്കണം. സൗകര്യങ്ങളൊരുക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളേയും എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളേയും പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സാമൂഹ്യ വ്യാപനം ഉണ്ടോ ഇല്ലയോ എന്നതില്‍ ഒരു ഉറപ്പും സര്‍ക്കാരിനില്ല. ഉറവിടം അജ്ഞാതമായ കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പ്രതിപക്ഷത്തോടു കൂടി ആലോചിച്ച് ഈ വിഷയങ്ങള്‍ സര്‍ക്കാര്‍ കുറേക്കൂടി ജാഗ്രതയോടെ കൊണ്ടുപോകണം. എപ്പോഴെങ്കിലും ഒരു വീഡിയോ കോണ്‍ഫറന്‍സ് നടത്തിയതുകൊണ്ട് കാര്യമില്ല. എല്ലാവരുമായി ആലോചിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കണം. ഫണ്ട് ചെലവാക്കാന്‍ തയ്യാറാകണം. ഇപ്പോള്‍ ഫണ്ട് ചെലവാക്കാതെ സാമൂഹ്യ വ്യാപനം ഉണ്ടായതിന് ശേഷം പറഞ്ഞിട്ട് കാര്യമുണ്ടാവില്ല' കുഞ്ഞാലിക്കുട്ടി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10