Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഷുഹൈബ് അനുസ്മരണ സമ്മേളനം മട്ടന്നൂരില്‍; ആളെ കൊല്ലലോ സി.പി.എമ്മിന്‍റെ പണി? - രമേശ് ചെന്നിത്തല

ഷുഹൈബ് അനുസ്മരണ സമ്മേളനം മട്ടന്നൂരില്‍; ആളെ കൊല്ലലോ സി.പി.എമ്മിന്‍റെ പണി? - രമേശ് ചെന്നിത്തല
കണ്ണൂര്‍: ഷുക്കുർ വധക്കേസിൽ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയതില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പി ജയരാജനെയും ടി.വി രാജേഷിനെയും  പുറത്താക്കാന്‍സി.പി.എം തയാറാകണം. ഷുഹൈബ് അനുസ്മരണസമ്മേളനം മട്ടന്നൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മമതാ ബാനർജിക്കെതിരെ സി.ബി.ഐ വന്നപ്പോൾ അതിനെ പിന്തുണച്ചവരാണ് സി.പി.എം. ഷുക്കൂർ വധകേസിൽ സി.പി.എം നേതാക്കൾ കൊലക്കേസ് പ്രതിയായപ്പോൾ സി.പി.എം സി.ബി.ഐയ്ക്ക് എതിരെ രംഗത്ത് വരുന്നു. അരിയില്‍ ഷുക്കൂറിനെയും, ഷുഹൈബിനെയും കൊന്ന സി.പി.എമ്മിന് കോൺഗ്രസ് ഒരിക്കലും മാപ്പ് കൊടുക്കില്ല. ആളെ കൊല്ലുന്നതാണോ സി.പി.എമ്മിന്‍റെ പണി എന്നുചോദിച്ച പ്രതിപക്ഷനേതാവ് സി.പി.എം പ്രവർത്തകർ നിയമവാഴ്ച ഇല്ലാതാക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഷുക്കൂർ വധക്കേസില്‍ പി ജയരാജനും ടി.വി രാജേഷ് എം.എല്‍.എയ്ക്കും എതിരായ കുറ്റപത്രത്തെ കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണം. അധികാരം ഉപയോഗിച്ച് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഇങ്ങനെയാണ് പോകുന്നതെങ്കിൽ ഇന്ത്യാരാജ്യത്തെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി മാറുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in