മാസപ്പടി ഹവാല കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തിന് രൂപീകരിച്ച എസ്‌ഐടി അന്വേഷണം ഇന്ന് ആരംഭിക്കും. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് യോഗം ചേര്‍ന്ന് കൃത്യമായ അന്വേഷണ പദ്ധതികള്‍ എസ്‌ഐടി തയ്യാറാക്കിയിരുന്നു. പ്രാഥമിക അന്വേഷണം രജിസ്റ്റര്‍ ചെയ്യാതെ പെറ്റീഷന്‍ അന്വേഷണം എന്ന നിലയിലാണ് ആദ്യഘട്ടത്തില്‍ അന്വേഷണം ആരംഭിക്കുക. ഇഡി നല്‍കിയ തെളിവുകളുടെയും രേഖകളുടെയുംആധികാരികത ഉറപ്പിക്കുന്നതിനുള്ള അന്വേഷണമാകും ആദ്യം നടത്തുക.
ഇതിനായി സുപ്രധാന രേഖകളും വിവരങ്ങളും നല്‍കിയിട്ടുള്ള ഇഡി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരശേഖരണവും മൊഴിയെടുപ്പും നടത്തും. തുടര്‍ന്ന് ഇഡിക്ക് സുപ്രധാനമായ മൊഴികള്‍ നല്‍കിയ ഉദ്യോഗസ്ഥരുടെയും വ്യക്തികളുടെയും മൊഴികളും രേഖപ്പെടുത്തും.
മാസപ്പടി ഹവാല കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണം ഇന്ന് ആരംഭിക്കും