Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സ്കൂളുകളിൽ 'തൂഫാൻ ഐ' സിസിടിവി നിരീക്ഷണം; ലഹരി നിർമാർജനത്തിന് 'ഓപ്പറേഷൻ തൂഫാനെന്ന് ആഭ്യന്തര മന്ത്രി

സ്കൂളുകളിൽ 'തൂഫാൻ ഐ' സിസിടിവി നിരീക്ഷണം; ലഹരി നിർമാർജനത്തിന് 'ഓപ്പറേഷൻ തൂഫാനെന്ന്  ആഭ്യന്തര മന്ത്രി

ലഹരി വിൽപ്പനയ്ക്കായി ആരു വന്നാലും അവർ 'തൂഫാൻ കണ്ണുകളിൽ' പെടുകയും കർശന നടപടി നേരിടേണ്ടി വരികയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൃശൂർ സിറ്റി, റൂറൽ പൊലീസിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'തൂഫാൻ ജാഗരൺ' സന്ദേശയാത്രയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവരുടെയും പൂർണ്ണ സഹകരണം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂളുകൾക്കും കോളേജുകൾക്കും ചുറ്റുമുള്ള ജാഗ്രത ശക്തമാക്കുന്നതിനായി 'തൂഫാൻ ഐ' (Toofan Eye) എന്ന സി.സി.ടി.വി അധിഷ്ഠിത നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മിഠായിയുടെ രൂപത്തിൽ വരെ ലഹരി നൽകുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണികളെ കണ്ടെത്തി ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി ആരംഭിച്ച് 114 ദിവസങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് ലഹരി വ്യാപനം 20 മുതൽ 30 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരി വിരുദ്ധ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പദ്ധതിയുടെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' സെപ്റ്റംബർ 28-ന് മലപ്പുറം വേങ്ങരയിൽ ഔദ്യോഗികമായി തുടക്കമാകും. ലഹരി കൈകളിൽ എത്തും മുൻപ് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഘട്ടം നടപ്പിലാക്കുന്നത്.

സ്വരാജ് റൗണ്ടിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 3,500 എൻ.എസ്.എസ് വോളണ്ടിയർമാരെ 'തൂഫാൻ വാറിയേഴ്‌സ്' ആയി പ്രഖ്യാപിക്കുകയും അവർക്ക് ബാഡ്ജുകൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ 'ഇസാഫ് ബാലജ്യോതി കാവൽ - തൂഫാൻ 2026' ഇംപാക്ട് റിപ്പോർട്ടിന്റെ പ്രകാശനം ചടങ്ങിൽ നിർവ്വഹിച്ചു.

കായിക, യുവജന മന്ത്രി ഒ.ജെ. ജനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സർക്കാർ നടപ്പിലാക്കിയ ഏറ്റവും ജനകീയമായ പദ്ധതികളിൽ ഒന്നാണ് ഓപ്പറേഷൻ തൂഫാനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൃശൂർ എം.എൽ.എ രാജൻ ജെ. പല്ലൻ, മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, തൃശൂർ റേഞ്ച് ഡി.ഐ.ജി ടി. നാരായണൻ തുടങ്ങി നിരവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് സ്വാഗതവും റൂറൽ ജില്ല പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ നന്ദിയും പറഞ്ഞു.


Related articles

See all
Popular News

'ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നത് സത്യം; കളിയാക്കേണ്ട': തുറന്ന് പറഞ്ഞ് മുഖ്യമന്ത...

Popular News

വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് ഗുരുതര...

Popular News

കാര്യവട്ടം ഏകദിനം: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; പൊലീസിൽ പരാതി നൽകി KCA

Popular News

വടക്കൻ കേരളത്തിൽ മഴ ശക്തമാകുന്നു: കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്; കോഴിക്കോട് രാത്രിയാത്...

Save your stories

Sign in