Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'60 വര്‍ഷം കോണ്‍ഗ്രസ് ഈ രാജ്യത്തിന് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട്' പി.സി. വിഷ്ണുനാഥിന്റെ മറുപടി

'60 വര്‍ഷം കോണ്‍ഗ്രസ് ഈ രാജ്യത്തിന് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട്' പി.സി. വിഷ്ണുനാഥിന്റെ മറുപടി
കോണ്‍ഗ്രസിന്റെ 134ാം ജന്‍മദിനം ആഘോഷിക്കുന്ന വേളയില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി  പി.സി. വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് വീഡിയോ. '60 വര്‍ഷം കോണ്‍ഗ്രസ് ഈ രാജ്യത്തിന് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട്' എന്ന തലക്കെട്ടോടുകൂടിയാണ് വിഷ്ണനാഥിന്റെ വീഡിയോ. കോണ്‍ഗ്രസ് 134ാം ജന്‍മദിനം ആഘോഷിക്കുകയാണ്. ചിലരെങ്കിലും ഇപ്പോഴും ചോദിക്കുന്നുണ്ട് 60 വര്‍ഷക്കാലം കോണ്‍ഗ്രസ് ഈ രാജ്യത്തിന് എന്ത് സംഭാവനയാണ് നല്‍കിയതെന്ന്. ഇപ്പോഴത് ബി.ജെ.പി നേതാക്കളും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഒക്കെ ഈ ചോദ്യം ആവര്‍ത്തിക്കാറുണ്ട്. നമുക്ക് ആവരോടൊക്കെ പറയാനുള്ളത് ഇതാണ്. ഈ ചോദ്യം ഒന്ന് നിങ്ങള്‍ തിരുത്തണം.. 60 വര്‍ഷം കോണ്‍ഗ്രസ് ഈ രാജ്യത്തിന് എന്ത് നല്‍കിയെന്ന് ചോദിക്കുന്നതിന് പകരം 134 വര്‍ഷം കോണ്‍ഗ്രസ് ഈ രാജ്യത്തിന് എന്ത് നല്‍കി എന്ന് തിരുത്തണം.. 134 വര്‍ഷം കോണ്‍ഗ്രസ് ഈ രാജ്യത്തിന് എന്ത് നല്‍കി എന്ന് ചോദിച്ചാല്‍? അതിന് ഉത്തരമുണ്ട്... കോണ്‍ഗ്രസ് ഈ രാജ്യത്തിന് ഗാന്ധിയെ നല്‍കി, നെഹ്‌റുവിനെ നല്‍കി, ആസാദിനെ നല്‍കി, പട്ടേലിനെ നല്‍കി. കോണ്‍ഗ്രസ് ഈ രാജ്യത്തിന് ജനാധിപത്യം നല്‍കി, കോണ്‍ഗ്രസ് ഈ രാജ്യത്തിന് മതേതരത്വം നല്‍കി, കോണ്‍ഗ്രസ് ഈ രാജ്യത്തെ എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന സംരക്ഷിക്കുന്ന ഭരണഘടന നല്‍കി. ഇതൊക്കെയാണ് കോണ്‍ഗ്രസ് ഈ രാജ്യത്തിന് നല്‍കിയത്. കോണ്‍ഗ്രസ് അവസാനിക്കുന്നിടത്ത് രാജ്യം അവസാനിക്കുമെന്ന് ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതം പറഞ്ഞവര്‍ കോണ്‍ഗ്രസ് ശക്തഭാരതം യാഥാര്‍ത്ഥ്യമാകുന്നതിന് സാക്ഷ്യം വഹിക്കുകയാണ്. കോണ്‍ഗ്രസ് ഇന്ത്യയുടെ ആത്മാവാണ്. കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് ഈ രാജ്യത്തിന് ആവശ്യമാണ്. കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്ന സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ജന്‍മദിന ആശംസകള്‍... എന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in