Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പരുമല ആശുപത്രിയിലെ കൊലപാതകശ്രമം ആസൂത്രിതം; അനുഷ എത്തിയത് കൊല്ലാനുറപ്പിച്ച്

പരുമല ആശുപത്രിയിലെ കൊലപാതകശ്രമം ആസൂത്രിതം; അനുഷ എത്തിയത് കൊല്ലാനുറപ്പിച്ച്
  പത്തനംതിട്ട: പരുമല ആശുപത്രിയിലെ കൊലപാതകശ്രമക്കേസിലെ പ്രതി അനുഷയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ പോലീസ് ഇന്ന് സമർപ്പിക്കും. സ്നേഹയുടെ ഭർത്താവ് അരുണിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അനുഷ ആശുപത്രിയിൽ എത്തിയത് സ്നേഹയെ കൊല്ലാനുറപ്പിച്ചായിരുന്നുവെന്ന് പോലീസി‍ന്‍റെ റിമാൻഡ് റിപ്പോർട്ട്. പ്രതിക്ക് വൈദ്യശാസ്ത്രപരമായ അറിവുണ്ട്. എയർ എംബോളിസം പ്രയോഗിച്ചത് പൂർണ്ണ ബോധ്യത്തോടെയാണ്. വധശ്രമത്തിന് കാരണം പരാതിക്കാരിയുടെ ഭർത്താവുമായി സനുഷയ്ക്കുള്ള അടുപ്പമാണെന്നും അനുഷ എത്തിയത് കൊല്ലാനുറപ്പിച്ചാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സ്നേഹയുടെ ഭർത്താവ് അരുണിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അരുണിന് ഇതിൽ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് സ്നേഹയുടെ പിതാവ് സുരേഷ് പറഞ്ഞു. കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയിരുന്നു സനുഷ. അരുണുമായി വർഷങ്ങളായുള്ള പരിചയമുണ്ട്. സനുഷയുടെ ആദ്യ വിവാഹം വേർപെട്ടതാണ്. ഇപ്പോഴുള്ള ഭർത്താവ് വിദേശത്താണ്. സ്നേഹയുടെ ഫോൺ ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സനുഷയ്ക്ക് മറ്റാരുടെ എങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സനുഷയെ കസ്റ്റഡിയിൽ എടുത്ത് വിശദമായ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പോലീസ് നിഗമനം.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in