Logo
Tue, Jun 23, 2026 • 04:41 PM
LIVE TV
Watch

No business videos available

No Middle East videos available

തലേക്കുന്നിൽ ബഷീർ കോൺഗ്രസിലെ നന്മയുടെ തിലകം: പന്തളം സുധാകരൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 25, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

തലേക്കുന്നിൽ ബഷീർ കോൺഗ്രസിലെ നന്മയുടെ തിലകം: പന്തളം സുധാകരൻ
മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കെപിസിസി വൈസ് പ്രസിഡന്‍റുമായിരുന്ന തലേക്കുന്നിൽ ബഷീറിന്‍റെ നിര്യാണത്തില്‍ മുന്‍ മന്ത്രിയും കോൺഗ്രസ് നേതാവുമായ പന്തളം സുധാകരന്‍ അനുശോചനം രേഖപ്പെടുത്തി. നന്മയുടെ സ്നേഹവലയം പൊതുജീവിതത്തിൽ സൃഷ്ടിച്ച കോൺഗ്രസ് നേതാവാണ് തലേക്കുന്നിൽ. സാംസ്കാരിക രംഗത്തും കോൺഗ്രസ്  നേതൃനിരയിലും പാർലമെന്‍ററി പ്രവർത്തനമേഖലയിലും അനുപമവും സുതാര്യവുമായ വഴികളിലൂടെ സഞ്ചരിച്ച് വ്യക്തിത്വം നിലനിർത്തിയ കുലീനനായ ബഷീർ വിടപറയുമ്പോൾ വലിയശൂന്യതയാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. യൗവ്വനകാലത്ത് ശ്രദ്ധേയനായ കഥാകാരൻ, പിന്നീട് കോൺഗ്രസ് നേതൃനിരയിലെ അനിഷേധ്യൻ. നേതൃപാടവവും സർഗാത്മകതയുംകൊണ്ട് തന്‍റേതായ ഭൂമിക സൃഷ്ടിച്ച നേതാവ് ഏവർക്കും പ്രിയങ്കരനായി. മാന്യതയും മഹാമനസ്കതയും ഉണ്ടായിരുന്ന തലേക്കുന്നിലിന്‍റെ വിയോഗം കോൺഗ്രസിനും പൊതുരംഗത്തിനും എല്ലാഅർത്ഥത്തിലും  കനത്ത നഷ്ടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10