Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കനത്ത ചൂട്; പാലക്കാട് ജില്ലയിലെ സ്കൂളുകൾ അടച്ചിടാൻ കളക്ടർക്ക് നിർദ്ദേശം

കനത്ത ചൂട്; പാലക്കാട് ജില്ലയിലെ സ്കൂളുകൾ അടച്ചിടാൻ കളക്ടർക്ക് നിർദ്ദേശം
പാലക്കാട്: ഉഷ്ണ തരംഗത്തിന്‍റെ സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ സ്കൂളുകൾ അടച്ചിടാൻ കളക്ടർക്ക് കേരള ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. മെയ് 2 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിർദേശം. അഡീഷണൽ ക്ലാസുകളോ സമ്മർ ക്യാമ്പുകളോ പാടില്ല. ഗർഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാർഡുകളിൽ ചൂട് കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങൾ കൂടുതലായി ഒരുക്കാനും നടപടി എടുത്തിട്ടുണ്ട്. കൂടാതെ ജില്ലയൊട്ടാകെ തണ്ണീർ പന്തലുകൾ ഒരുക്കാനും പകൽ 11 മുതൽ മൂന്ന് വരെ എല്ലാ പുറംവിനോദങ്ങളും ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്  അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളില്‍  മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...