ആര്‍എസ് പുരയിലെ പാക് വെടിവെയ്പ്; ബിഎസ്എഫ് ജവാന് വീരമൃത്യു
Jaihind TV News Report
Jaihind TV Web Desk
May 11, 2025
1 min read
•
Updated: June 07, 2026
പാക് സൈന്യവുമായി ഇന്നല നടന്ന ഏറ്റുമുട്ടലില്‍ ജമ്മുവിലെ ആര്‍എസ് പുരയ്ക്ക് സമീപം അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് വെച്ച് ഗുരുതരമായി പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു വരിച്ചു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്റ്റര്‍ മുഹമ്മദ് ഇംതിയാസ് ആണ് വീരമൃത്യു വരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ജമ്മുവിലെ കമാന്‍ഡോ ആശുപത്രിയിലായിരുന്നു ഇദ്ദേഹം. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പാക് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
അതേ സമയം വെടിനിര്‍ത്തലിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനമുണ്ടായി. ശ്രീനഗറില്‍ സ്‌ഫോടന ശബ്ദം കേട്ടെന്നും വെടിനിര്‍ത്തല്‍ എവിടെയെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും മണിക്കൂറുകള്‍ തികയും മുമ്പ് പാകിസ്ഥാന്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടങ്ങുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10