Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: അതീവ ഗുരുതരമെന്ന് ഹൈക്കോടതി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനം

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: അതീവ ഗുരുതരമെന്ന് ഹൈക്കോടതി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനം
കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഇരുപതിനായിരം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന ആരോപണം അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ സേവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരുടെ വോട്ടവകാശം ഉപയോഗിക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ ജില്ലാ കളക്ടറേറ്റുകളില്‍ സൗകര്യം ഒരുക്കിക്കൂടെ എന്നും കോടതി ആരാഞ്ഞു. കമ്മീഷന്റെ നിലപാടിനെതിരെ 'ഇത്ര വാശി എന്തിനാണ്' എന്നും കോടതി ചോദിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കായി മതിയായ സൗകര്യം ഒരുക്കിയിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാല്‍ കോടതിക്ക് ഇടപെടാന്‍ പരിമിതികളുണ്ടെന്നും കമ്മീഷന്‍ വാദിച്ചു.

Related articles

See all
Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Save your stories

Sign in