Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സില്‍വർലൈന്‍ വീണ്ടും സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ്

സില്‍വർലൈന്‍ വീണ്ടും സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ്
  തിരുവനന്തപുരം: സിൽവർ ലൈൻ വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരുന്ന സർവേ നമ്പറുകൾ കാണിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാത്തത് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഭൂവുടമകൾക്ക് അവരുടെ ഭൂമിയുടെ ക്രയവിക്രയം നടത്താനോ വായ്പ എടുക്കാനോ സാധിക്കുന്നില്ല. ഈ സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം. റോജി എം ജോൺ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മഞ്ഞക്കുറ്റികൾ നിത്യ സ്മരകമായി നിൽക്കുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്ന് റോജി എം ജോണ്‍ സഭയില്‍ പറഞ്ഞു. ഭൂമി ക്രയവിക്രയം നടത്താനോ വായ്പകൾ പോലും എടുക്കാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. സംസ്ഥാന സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ നടക്കാത്ത പദ്ധതിക്ക് വേണ്ടി 57 കോടിയാണ് ചെലവഴിച്ചത്. മഞ്ഞക്കുറ്റികൾ എൽഡിഎഫ് സർക്കാരിന്‍റെ ധാർഷ്ട്യത്തിന്‍റെ നിത്യ സ്മാരകമാണ്. നോട്ടിഫിക്കഷന്‍ മരവിപ്പിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നുംപ്രതിപക്ഷം ആവശ്യപ്പെട്ടു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in