Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നീതി തേടി വാളയാർ പെണ്‍കുട്ടികളുടെ അമ്മ ; ഉമ്മന്‍ ചാണ്ടി ഇന്ന് സമരപ്പന്തലിലെത്തും

നീതി തേടി വാളയാർ പെണ്‍കുട്ടികളുടെ അമ്മ ; ഉമ്മന്‍ ചാണ്ടി ഇന്ന് സമരപ്പന്തലിലെത്തും
  പാലക്കാട് : വാളയാർ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് സമരപ്പന്തലിൽ എത്തും. വൈകിട്ടോടെയാണ് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തുള്ള സമരപ്പന്തലിൽ ഉമ്മൻ ചാണ്ടി എത്തുക.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ ഇന്നലെ അമ്മ തല മുണ്ഡനം ചെയ്തിരുന്നു. സർക്കാരിന്‍റെ നീതി നിഷേധത്തിനെതിരെ കേരളത്തിലെ 14 ജില്ലകളിലും സമരം സമരം നടത്തുമെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. കേസ് അട്ടിമറിച്ച ഡിവൈഎസ്പി സോജൻ, എസ്.ഐ ചാക്കോ എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ നടപടി എടുത്തില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സർക്കാരിന്‍റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാതെ വന്നതോടെയാണ് പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്. ഇളയ കുട്ടിയുടെ നാലാം ചരമവാഷിക ദിനമായ മാർച്ച് നാലിന് എറണാകുളത്ത് 100 പേർ തല മൊട്ടയടിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. രമ്യാ ഹരിദാസ് എം.പി, മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് എന്നിവരും സമരപ്പന്തലിലെത്തി.

Related articles

See all
Latest News

പാലക്കാട് സിപിഐയില്‍ പ്രതിസന്ധി രൂക്ഷം; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനും 15 പേരും ജില്...

Latest News

ആളിയാർ ഡാമിലെ വെള്ളം ചോർത്താന്‍ തമിഴ്നാട് നീക്കം: കണ്ണടച്ച് കേരള സര്‍ക്കാർ; ശക്തമായ പ്രതിഷ...

Latest News

'എന്നെ ജീവിക്കാന്‍ അനുവദിക്കൂ, അല്ലെങ്കില്‍ കൊല്ലൂ'; പൊട്ടിക്കരഞ്ഞ് സ്വപ്ന, ബോധരഹിതയായി കു...

Latest News

'ആരോഗ്യമന്ത്രി എന്തിനായിരുന്നു വന്നത്? അട്ടപ്പാടിയില്‍ എന്താണ് നടക്കുന്നതെന്ന് സർക്കാരിന്...

Save your stories

Sign in