വനിതാ കണ്ടക്ടര്‍ക്കൊപ്പം സ്ത്രീ യാത്രക്കാര്‍ക്ക് മാത്രം ഇരിക്കാന്‍ അനുവാദം; കെഎസ്ആര്‍ടിസി നോട്ടീസ് പതിപ്പിച്ചു
Jaihind TV News Report
Jaihind TV Web Desk
December 04, 2022
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയില്‍ വനിതാ കണ്ടക്ടർക്കൊപ്പം ഇനി സ്ത്രീ യാത്രക്കാര്‍ക്ക് മാത്രം ഇരിക്കാന്‍ അനുവാദം. രണ്ടു വർഷം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് യാത്രക്കാരുടെ ശ്രദ്ധയിൽപെടുത്താനായി ബസുകളിൽ കെ.എസ്.ആർ.ടി.സി നോട്ടീസ് പതിപ്പിച്ചു തുടങ്ങി.
ചില സമയങ്ങളിൽ അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരിൽ നിന്ന് മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടർമാരുടെ പരാതിയെ തുടർന്നാണ് ഉത്തരവിറക്കിയത്. വനിതാ കണ്ടക്ടറുടെ സീറ്റിൽ പുരുഷ യാത്രക്കാരൻ ഒപ്പം ഇരിക്കാൻ പാടില്ല. 2020ല്‍ ഇറക്കിയ ഉത്തരവ് 2021 ല്‍ പുതുക്കി ഇറക്കിയിരുന്നു. എന്നാൽ പല യാത്രക്കാർക്കും ഉത്തരവ് സംബന്ധിച്ച് അറിവില്ലായിരുന്നു. വനിതാ കണ്ടക്ടർമാർ വീണ്ടും പരാതിപ്പെട്ടതോടെയാണ് ബസുകളിൽ നോട്ടീസ് പതിപ്പിക്കാൻ തീരുമാനിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10