Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 31,173 പേരില്‍ 237 പേരാണ് ആശുപത്രിയിലുള്ളത്. ഇന്ന് മാത്രം 64 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. പുതുതായി 6,103 പേരാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. 5,155 പേരെ രോഗ ബാധയില്ലെന്ന് കണ്ടെത്തി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ച 2921 സാമ്പിളുകളില്‍ 2342 എണ്ണം നെഗറ്റീവ് ആണെന്ന് കണ്ടെത്തി. കൊവിഡ് പ്രതിസന്ധി നേരിടാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. കുടുംബശ്രീ വഴി 2000 കോടി രൂപ വായ്പ ലഭ്യമാക്കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഈ മാസം നല്‍കും. രണ്ട് മാസത്തെ പെന്‍ഷന്‍ ഒന്നിച്ച് നല്‍കും.  സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവർക്ക് 1000 രൂപ നല്‍കും. എല്ലാവര്‍ക്കും ഒരു മാസത്തെ റേഷന്‍ സൗജന്യമായി നല്‍കാനും തീരുമാനമായി. 500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജും പ്രഖ്യാപിച്ചു.  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in