Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേരള ഹൗസില്‍ താമസസൗകര്യം നല്‍കണം: ഉമ്മന്‍ ചാണ്ടി

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേരള ഹൗസില്‍ താമസസൗകര്യം നല്‍കണം: ഉമ്മന്‍ ചാണ്ടി
ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേരള ഹൗസില്‍ താമസസൗകര്യം ലഭ്യമാക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കുടുംബ സമേതം ഡല്‍ഹിയില്‍ താമസിക്കുന്നവരാണ്. കൊവിഡ്-19 മായി ബന്ധപ്പെട്ട ക്വാറന്‍റയിനും ഐസൊലേഷനും സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടുന്നതായി ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്ക് ഡൗണ്‍മൂലം തിരികെപ്പോകാന്‍ സാധിക്കാതെ വന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വഴി നല്‍കുന്ന അയ്യായിരം രൂപയുടെ സാമ്പത്തിക സഹായം 2019 ഒക്ടോബര്‍ ഒന്നു മുതല്‍ നാട്ടിലെത്തിയിട്ടുള്ള എല്ലാ പ്രവാസികള്‍ക്കും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ രണ്ട് മൂന്ന് മാസക്കാലയളവില്‍ അവധിയില്‍ നാട്ടിലെത്തിയതും ലോക്ക്ഡൗണ്‍ മൂലം തിരികെപ്പോകാന്‍ സാധിക്കാതിരുന്നതുമായ പ്രവാസികള്‍ക്ക് നോര്‍ക്ക മുഖാന്തിരം അയ്യായിരം രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ആറ് മാസത്തോളം അവധി ലഭിച്ച് നാട്ടിലെത്തിയ പ്രവാസികളും നിലവില്‍ ഉണ്ട്. 2020 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തിരികെ പോകേണ്ടിയിരുന്ന ഇവര്‍ക്ക് ലോക്ക്ഡൗണ്‍ മൂലം അതിനു സാധിച്ചില്ല. ഇക്കൂട്ടരും ബുദ്ധിമുട്ടിലാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in