Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഉമ്മന്‍ചാണ്ടി അട്ടപ്പാടിയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ഉമ്മന്‍ചാണ്ടി അട്ടപ്പാടിയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
അട്ടപ്പാടിയിലെ ദുരിതബാധിത മേഖലകള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ദുരിതമേഖലകളിലെ സര്‍ക്കാര്‍ ഇടപെടലുകളെക്കുറിച്ച് ഈ ഘട്ടത്തില്‍ വിവാദത്തിനോ വിമര്‍ശനത്തിനോ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങള്‍ വളരെയധികം കഷ്ടപ്പെടുന്ന സമയമാണിതെന്നും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും പരമാവധി സഹായം വേണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അട്ടപ്പാടിയിലെ ഉള്‍പ്രദേശങ്ങളിലും കൂടി പോകാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. https://youtu.be/Goj0tcupzTA കനത്ത മഴ ലഭിച്ച പാലക്കാട് ജില്ലയിൽ ഇപ്പോൾ മഴ കുറഞ്ഞു. ഇടയ്ക്കിടെ പെയ്യുന്ന ചാറ്റൽ മഴ ഒഴികെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞതോടെ നിലവിൽ തുറന്നിരുന്ന മൂന്ന് അണക്കെട്ടുകളുടെ ഷട്ടറുകൾ പരമാവധി താഴ്ത്തി തുടങ്ങി. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന് ആനുപാതികമായ വെള്ളം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in