Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയതിൽ തെറ്റൊന്നും ഇല്ല; ഗവർണർക്കെതിരേയുള്ള പ്രതിപക്ഷ പ്രമേയം അനുവദനീയമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയതിൽ തെറ്റൊന്നും ഇല്ല; ഗവർണർക്കെതിരേയുള്ള പ്രതിപക്ഷ പ്രമേയം  അനുവദനീയമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ
ഗവർണർക്കെതിരേയുള്ള പ്രതിപക്ഷ പ്രമേയം  അനുവദനീയമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. എന്നാൽ ലിസ്റ്റ് ചെയ്യാത്ത ഉപക്ഷേപമായതിനാൽ കാര്യോപദേശക സമിതിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടന്നും സ്പീക്കർ പറഞ്ഞു. നിയമസഭ സമ്മേളനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് സ്പീക്കർ നിലപാട് വ്യക്തമാക്കിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം ചട്ടപ്രകാരം അനുവദനീയമാണെന്നും നോട്ടീസ് സഭാ ചടങ്ങൾക്ക് എതിരല്ലെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയതിൽ തെറ്റൊന്നും ഇല്ലെന്നും സമയം നീക്കി വക്കലും ചര്‍ച്ചയും സംബന്ധിച്ച് സഭയുടെ പൊതു സ്ഥിതിയും സമയവും അനുസരിച്ച് കാര്യോപദേശക സമിതി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സർക്കാറും ഗവർണറും തമ്മിൽ നിലനിൽക്കുന്ന ഭിന്നത നയപ്രഖ്യാപന പ്രസംഗത്തെ ബാധിക്കില്ല എന്നും സ്പീക്കർ വ്യക്തമാക്കി. ഗവർണറുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ല. അത് തന്നെയാണ് ഗവർണറുടെ നിലപാടും. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സഭ പാസാക്കിയതിനെതിരേയുള്ള എതിർപ്പ് ഗവർണർ രേഖാമൂലം അറിയിക്കണമായിരുന്നു എന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. അതേസമയം, പ്രതിപക്ഷ പ്രമേയം സംബസിച്ച് ചട്ടപ്രകാരം അനുവദിക്കാവുന്നതാണ് എന്നതിനപ്പുറത്തേക്ക് കൃത്യമായി നിലപാടെടുക്കാത്ത സ്പീക്കറുടെ വാക്കുകൾ ഗവർണക്കെതിരേയുള്ള നിലപാടിൽ സർക്കാറിന്റെയും സി പി എമ്മിന്റെയും ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in