Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിയമസഭാ സമ്മേളനം മാറ്റി; രാഷ്ട്രീയ താല്‍പര്യങ്ങള്‍ കാരണമെന്ന് പ്രതിപക്ഷം |VIDEO

നിയമസഭാ സമ്മേളനം മാറ്റി; രാഷ്ട്രീയ താല്‍പര്യങ്ങള്‍ കാരണമെന്ന് പ്രതിപക്ഷം |VIDEO
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. അതേസമയം തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സർക്കാര്‍ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തീരുമാനത്തില്‍ പ്രതിഷേധവും അതൃപ്തിയുമുണ്ട്. പ്രതിപക്ഷം സർക്കാരിനെതിരെയും സ്‌പീക്കർക്കെതിരെയലും  അവിശ്വാസം കൊണ്ടുവരാനിരുന്നതാണ്. സഭ എന്ന്‌ ചേർന്നാലും പ്രമേയം അവതരിപ്പിക്കുന്ന കാര്യങ്ങൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ഭരണത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.  അവിശ്വാസ പ്രമേയത്തെ എതിർക്കാൻ ഇടതുപക്ഷ കക്ഷികൾക്ക് തന്നെ മടിയുണ്ട്. ഇത് മുന്നിൽക്കണ്ടാണ് സർക്കാർ നീക്കം. മുഖ്യമന്ത്രി രാജിവെക്കുംവരെ പ്രതിഷേധം തുടരും. റീബില്‍ഡ് കേരളയില്‍ കടലാസ് കമ്പനികളെ തിരുകി കയറ്റാൻ നീക്കം നടന്നത് ഗുരുതര ചട്ടലംഘനമാണ്.അന്വേഷണം ആവശ്യപ്പെട്ടു വിജിലൻസിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.   https://www.facebook.com/rameshchennithala/videos/2717696231784744

Related articles

See all
Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Save your stories

Sign in