Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നവകേരള ബസ് വീണ്ടും കട്ടപ്പുറത്ത്, ഒരാഴ്ചയായി ഓട്ടം മുടങ്ങി; വർക്ക്ഷോപ്പിലെന്ന് വിശദീകരണം

നവകേരള ബസ് വീണ്ടും കട്ടപ്പുറത്ത്, ഒരാഴ്ചയായി ഓട്ടം മുടങ്ങി; വർക്ക്ഷോപ്പിലെന്ന് വിശദീകരണം
  കോഴിക്കോട്: വീണ്ടും ഓട്ടം നിർത്തി നവകേരള ബസ്. കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്-ബംഗളുരു റൂട്ടിലോടുന്ന ബസിന്‍റെ സര്‍വീസ് മുടങ്ങിയത്. ഗരുഡ പ്രീമിയം ബസായി കോഴിക്കോട്–ബംഗളുരു റൂട്ടിലാണ് നവകേരള ബസ് യാത്ര നടത്തിയിരുന്നത്. അതേസമയം ബസ് വർക്ക്ഷോപ്പില്‍ കയറ്റിയിരിക്കുകയാണെന്നാണ് കെഎസ്ആർടിസി നല്‍കുന്ന വിശദീകരണം. ആളില്ലാത്തതിനെ തുടർന്ന് നേരത്തെയും നവകേരള ബസിന്‍റെ സര്‍വീസ് മുടങ്ങിയിരുന്നു. ഈ മാസം ഇതുവരെ ഒരു ദിവസം മാത്രമാണ് ബസ് ലാഭകരമായി സര്‍വീസ് നടത്തിയത്. ജൂലൈ 10,11 ദിവസങ്ങളില്‍ ഒരാള്‍ പോലും സീറ്റ് ബുക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് ബസിന്‍റെ സര്‍വീസ് മുടങ്ങിയിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ വിരലിലെണ്ണാവുന്ന യാത്രക്കാരുമായി കഴിഞ്ഞ 12ന് ബസ് സര്‍വീസ് നടത്തി. വഴിയില്‍ നിന്നു പോലും ആരും കയറാതെ വന്നതോടെ നവകേരള ബസിന്‍റെ യാത്ര റദ്ദ് ചെയ്യുകയായിരുന്നു. വരുമാനം വെറും 14,000 ആയി ചുരുങ്ങിയ അവസ്ഥയുമുണ്ടായി. 55000 രൂപയെങ്കിലും ലഭിച്ചാലേ ബസ് റൂട്ട് കൊണ്ട് പ്രയോജനമുണ്ടാകൂ. മേയ് 5 മുതലാണ് നവകേരള ബസ്കോഴിക്കോട് - ബംഗളുരു റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചത്. നവകേരള സദസിന്‍റെ ഭാഗമായ ബസ് വലിയ വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി പ്രത്യേകം തയാറാക്കിയ ആഡംബര ബസ് അന്നുമുതലേ വാർത്തകളില്‍ വിവാദനായകനായി. ധനപ്രതിസന്ധിക്കിടെ സർക്കാർ വക മറ്റൊരു ധൂർത്തെന്ന വിമർശനവും ഉയർന്നു. ആധുനിക സജ്ജീകരണങ്ങളുള്ള ബസില്‍ എസി, ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. 26 പുഷ് ബാക്ക് സീറ്റുകളുള്ള ബസില്‍ ഹൈഡ്രോളിക് ലിഫ്റ്റും സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും യാത്രക്കാരെ ആകർഷിക്കുന്നില്ലെന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് വന്‍ സംഭവം ആകുമെന്ന് അവകാശപ്പെട്ട സർക്കാരിനും കെഎസ്ആർടിസിക്കും തലവേദനയാവുകയാണ്. നവകേരള ബസ് കട്ടപ്പുറത്താകുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. കോഴിക്കോട് റീജണല്‍ വര്‍ക്ക് ഷോപ്പിലാണ് ബസ് നിലവിലുള്ളത്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in