Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ആരോഗ്യമേഖലയിലെ ജനക്ഷേമ നടപടികള്‍ കണ്ണടച്ച് എതിര്‍ക്കുന്നത് ജനങ്ങളോടുള്ള അനീതി: നഹാസ് പത്തനംതിട്ട

ആരോഗ്യമേഖലയിലെ ജനക്ഷേമ നടപടികള്‍ കണ്ണടച്ച് എതിര്‍ക്കുന്നത് ജനങ്ങളോടുള്ള അനീതി: നഹാസ് പത്തനംതിട്ട

തിരുവനന്തപുരം: സാധാരണക്കാരുടെ ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനും സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ നടപ്പാക്കുന്ന സുപ്രധാന നടപടികളെ വസ്തുതകള്‍ പരിശോധിക്കാതെ പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനായി എതിര്‍ക്കുന്നത് അപലപനീയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പ്രസ്താവനയില്‍ പറഞ്ഞു.

മരുന്നുവില നിയന്ത്രിക്കുന്നതിനും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുഖേന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും സ്വീകരിച്ചിരിക്കുന്ന ഇടപെടലുകള്‍ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി സര്‍ക്കാര്‍ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നത് ചികിത്സാച്ചെലവ് കുറയ്ക്കുന്നതില്‍ നിര്‍ണായകമാണ്. ഒപ്പം, 1,690 ഡോക്ടര്‍മാരെയും 986 നഴ്‌സുമാരെയും അടിയന്തരമായി നിയമിക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യരംഗത്തെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇത് വഴി ആയിരക്കണക്കിന് രോഗികള്‍ക്കാണ് മെച്ചപ്പെട്ട സേവനം ലഭിക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ തകര്‍ന്നുതരിപ്പണമായ ആരോഗ്യമേഖലയെ യുഡിഎഫ് സര്‍ക്കാര്‍ സ്വന്തം ഇച്ഛാശക്തിയും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും കൊണ്ടാണ് തിരികെപ്പിടിക്കുന്നത്. എന്നാല്‍, ഈ മുന്നേറ്റങ്ങളും ജനങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളും കാണാതെ, കേവലം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ തികഞ്ഞ രാഷ്ട്രീയ പ്രേരിത നാടകങ്ങള്‍ മാത്രമാണ്. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് പകരം വസ്തുതകള്‍ മറച്ചുവെച്ച് പ്രതിഷേധിക്കുന്നവരുടെ നിലപാട് കേരളത്തിലെ ജനം തിരിച്ചറിയുമെന്നും നഹാസ് പത്തനംതിട്ട വ്യക്തമാക്കി.

Related articles

See all
Popular News

പിണറായി വിജയന്റെ കസ്റ്റഡി; അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Save your stories

Sign in