നാടാർ സംവരണം ; സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
Jaihind TV News Report
Jaihind TV Web Desk
August 06, 2021
1 min read
•
Updated: June 10, 2026
കൊച്ചി : ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പടുത്തി സംവരണം നൽകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പിന്നാക്ക സമുദായ ഫെഡറേഷൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.
സംവരണ വിഭാഗങ്ങളെ നിർണയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാറിനില്ലെന്ന സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് ഹൈക്കോടതി നടപടി. ഒബിസി പട്ടിക വിപുലപ്പെടുത്താൻ സർക്കാറിന് അധികാരമില്ലെന്നും പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്താൻ രാഷ്ട്രപതിക്കാണ് അധികാരമുള്ളതെന്നും കോടതി വ്യക്തമാക്കി.
2021 ഫെബ്രുവരി ആറാം തീയതിയാണ് നാടാർ ക്രിസ്ത്യൻ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സംവരണം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു തീരുമാനം. ഇതിനെതിരെ പിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പൻ ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 73 സമുദായങ്ങൾ നിലവിൽ ഒബിസി പട്ടികയിൽ ഉണ്ട്. ഒരു സമുദായം കൂടി ഉൾപ്പെടുന്നതോടെ സംവരണത്തോത് കുറയുമെന്നും കേന്ദ്രത്തിന്‍റെ അധികാരമാണ് സംസ്ഥാന സർക്കാർ പ്രയോഗിച്ചിരിക്കുന്നത് എന്നുമാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നത്.
സംസ്ഥാന പിന്നാക്ക കമ്മീഷൻ ശുപാർശ അനുസരിച്ചാണ് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട എസ്.ഐ.യു.സി ഒഴികെയുള്ള നാടാർ സമുദായങ്ങൾക്ക് ഒബിസി സംവരണം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നത്. തെക്കൻ കേരളത്തിൽ നിർണായകമായ നാടാർ സമുദായത്തിന്‍റെ വോട്ടുബാങ്ക് മുമ്പിൽക്കണ്ടായിരുന്നു സർക്കാർ നീക്കം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10