കേരള നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിതമായ പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടി അദ്ദേഹം പരസ്യമായി സമ്മതിച്ചത്. പാര്‍ട്ടി ഘടകങ്ങളെയും മുന്നണിയെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത് ആവശ്യമായ തുടര്‍നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നി്ന്ന് മറുപടി നല്‍കാതെ ഒളിച്ചോടുന്ന പാര്‍ട്ടിയെ സെക്രട്ടറിയെയും ഇന്ന് കാണാന്‍ കഴിഞ്ഞു.
ഇടതുപക്ഷ ചരിത്രത്തില്‍ ഇതിനുമുന്‍പും ഇതിലും കുറഞ്ഞ വോട്ട് ശതമാനം ലഭിച്ചിട്ടുള്ള സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തിലുള്ള തിരുത്തലുകള്‍ വരുത്തി പാര്‍ട്ടി തിരിച്ചുവന്ന ചരിത്രമാണുള്ളത്. മെയ്, ജൂണ്‍ മാസങ്ങളിലായി പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേര്‍ത്ത് പരാജയത്തെക്കുറിച്ച് വിശദമായ വിലയിരുത്തല്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം താഴെത്തട്ടില്‍ നിന്ന് തന്നെ പരിശോധിക്കാനാണ് സിപിഎം തീരുമാനം. പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ നേരിട്ട് കേട്ടും ജനവികാരം ഉള്‍ക്കൊണ്ടും ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. പരാജയകാരണങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്ത് ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് പാര്‍ട്ടി ഇനി മുന്‍ഗണന നല്‍കുക.
'അപ്രതീക്ഷിത തിരിച്ചടി'; തിരുത്തലുകളുമായി മുന്നോട്ട് പോകുമെന്ന് എം.വി. ഗോവിന്ദന്‍; ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോട്ടം; തോല്‍വിക്കു ശേഷം ആദ്യ പ്രതികരണം