Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

തറാവീഹ് നമസ്‌കാരം വീട്ടില്‍ മതിയെന്ന് ഫത്‌വ : റമസാനിലും പള്ളികളില്‍ പ്രാര്‍ഥനയ്ക്ക് നിയന്ത്രണം വന്നേക്കാം

തറാവീഹ് നമസ്‌കാരം വീട്ടില്‍ മതിയെന്ന് ഫത്‌വ : റമസാനിലും പള്ളികളില്‍ പ്രാര്‍ഥനയ്ക്ക് നിയന്ത്രണം വന്നേക്കാം
ദുബായ് : റമസാന്‍ കാലത്തെ പ്രത്യേക നമസ്‌കാരമായ തറാവീഹ് വീട്ടില്‍ വച്ച് മതിയെന്ന് ഫത്വ. സൗദി അറേബ്യയിലെ മുഫ്തിയും മുതിര്‍ന്ന മതപണ്ഡിതനുമായ ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലു ഷെയ്ഖാണ് ഈ മതവിധി നല്‍കിയത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി, റമസാന്‍ മാസത്തിലെ നമസ്‌കാരങ്ങളും തുടര്‍ന്ന് വരുന്ന പെരുന്നാള്‍ നമസ്‌കാരവും വീട്ടില്‍ വച്ച് മതിയെന്നാണ് സൗദിയുടെ ഔദ്യോഗിക മുഫ്തി മതവിധിയായി നല്‍കിയത്. ഫത്വ പരിഗണിച്ച് മറ്റു ഗള്‍ഫ് രാജ്യങ്ങളിലും പള്ളികളിലെ പ്രാര്‍ഥനയ്ക്കുള്ള നിയന്ത്രണം തുടരാനാണ് സാധ്യത. അതേസമയം, ഇത്തവണ റമസാനില്‍ പള്ളികള്‍ തുറക്കാനുള്ള സാധ്യതകള്‍ മങ്ങി. വ്രതമാസത്തിനു ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഫത്വ വന്നത്. കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സൗദി തയാറെടുക്കുന്നതിന്റെ മുന്നോടിയാകാം ഈ മതവിധിയെന്നും സൂചനകളുണ്ട്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in