Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാടിന് താങ്ങായി മുസ്ലിം ലീഗ്; പുനരധിവാസ പദ്ധതിയിലെ ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം നടന്നു

വയനാടിന് താങ്ങായി മുസ്ലിം ലീഗ്; പുനരധിവാസ പദ്ധതിയിലെ ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം നടന്നു
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് ഇന്ന് നടന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ദുരന്തബാധിതരുടെ ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ മാസമാണ് ഈ വീടുകളുടെ പട്ടയവും താക്കോലും ഉടമകള്‍ക്ക് കൈമാറിയത്. എട്ട് സെന്റ് ഭൂമിയില്‍ മൂന്ന് കിടപ്പുമുറികളോട് കൂടി, 1060 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഓരോ വീടും നിര്‍മ്മിച്ചിരിക്കുന്നത്. പുനരധിവാസത്തിന്റെ ഭാഗമായി എല്ലാ ആധുനിക സൗകര്യങ്ങളും വീടുകളില്‍ ഒരുക്കിയിട്ടുണ്ട്. ദുരന്തബാധിതര്‍ക്കായി ആകെ 105 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ ആദ്യ 51 വീടുകളാണ് ഇപ്പോള്‍ താമസത്തിന് സജ്ജമായിരിക്കുന്നത്. ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും  ലീഗ് നേതാക്കള്‍ അറിയിച്ചു.

Related articles

See all
Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Save your stories

Sign in