Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുനമ്പം വിഷയം: 'പ്രശ്നം സർക്കാർ വലിച്ചുനീട്ടുന്നു, എത്രയും വേഗം പരിഹാരം കാണണം'; വി. ഡി. സതീശന്‍

മുനമ്പം വിഷയം: 'പ്രശ്നം സർക്കാർ വലിച്ചുനീട്ടുന്നു, എത്രയും വേഗം പരിഹാരം കാണണം'; വി. ഡി. സതീശന്‍
  കൊച്ചി: മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് സമരം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എറണാകുളത്ത് സംസ്ഥാനതല ഉദ്ഘാടനം നടക്കും. നിയമസഭയിൽ ആദ്യദിവസം തന്നെ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് മിനിറ്റിൽ തീർക്കാവുന്ന ​പ്രശ്നം സർക്കാർ വലിച്ചുനീട്ടുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു. നിബന്ധനകൾ വെച്ചത് കൊണ്ട് ഭൂമി വഖഫല്ല. ഫറൂഖ് കോളേജ് വില വാങ്ങി എന്നതിനർത്ഥം വിറ്റ ഭൂമി ആണെന്നാണ്. ക്രയവിക്രയം നടന്നിട്ടുണ്ട്. ഭൂമി ജനങ്ങൾക്ക് പൂർണമായി അവകാശപ്പെട്ടതാണ്. കർണാടകയിൽ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ കർഷക ഭൂമിയെന്ന് തീരുമാനമെടുത്തത് കോൺഗ്രസാണ്. സമാന പ്രശ്നം ഇങ്ങനെയാണ് കർണാടകയിൽ കോൺഗ്രസ് സർക്കാർ പരിഹരിച്ചത്. പക്ഷെ, കേരളത്തിൽ പ്രശ്നം വലിച്ച് നീട്ടിക്കൊണ്ടുപോകുകയാണ്. വഖ്ഫ് ബില്ലിന് ശേഷം അടുത്തത് വരുന്നത് ചർച്ച് ബില്ലാണ്. വഖ്ഫ് ബിൽ പാസായാൽ ഇവിടത്തെ പാവങ്ങൾക്ക് ഭൂമി കിട്ടില്ല. അതും ഇതും ബന്ധിപ്പിക്കാൻ പലരും ശ്രമിക്കുകയാണെന്നും അതുമായി ബന്ധമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. ജുഡിഷ്യൽ കമ്മീഷൻ വേഗത്തിൽ റിപ്പോർട്ട് നൽകണം. പ്രതിപക്ഷം കത്ത് നൽകിയ ശേഷമാണ് സർക്കാർ ഉന്നതതല യോഗം വിളിച്ചത്. മുനമ്പത്തു​കാരുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ സ്വീകരിക്കുന്ന നിലപാടിന് ഒപ്പം നിൽക്കും. അതിൽ രാഷ്ട്രീയം കലർത്തില്ല. ഒരുമിച്ച് പ്രശ്നം പരിഹരിക്കാം. വിദ്വേഷം സൃഷ്ടിക്കുകയാണ് പലരും. ക്രൈസ്തവ-മുസ്‌ലിം പ്രശ്നമാക്കാൻ പലരും ശ്രമിക്കുന്നുണ്ട്. അതിന് കുടപിടിച്ച് കൊടുക്കരുത്. മുനമ്പത്തുകാരുടെ ആവശ്യത്തിന് കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും പിന്തുണ നൽകി. ഇതിൽ അഭിമാനം തോന്നുന്നു. മുനമ്പത്തുകാർക്ക് വേണ്ടി എല്ലാവരും ഒരുമിച്ചാണെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

Related articles

See all
Latest News

കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം; രണ്ട് പോലീസുകാർ അറസ്റ്റിൽ

Latest News

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെ പുറത്ത്

Latest News

വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ട ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാല്...

Latest News

വഞ്ചിയൂര്‍ സിപിഎം സമ്മേളനം; വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി

Save your stories

Sign in