Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വർണക്കടത്ത് : സിബിഐ അന്വേഷണത്തിന് പുറമേ കോഫെപോസ നിയമപ്രകാരം കേസെടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വർണക്കടത്ത് : സിബിഐ അന്വേഷണത്തിന് പുറമേ കോഫെപോസ നിയമപ്രകാരം കേസെടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിബിഐ അന്വേഷണത്തിന് പുറമെ കോഫെപോസ (കൺസർവേഷൻ ഒഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഒഫ് സ്മഗ്‌ളിംഗ് ആക്ടിവിറ്റീസ്) ആക്ട് പ്രകാരം കേസെടുക്കണമെന്നും മുഖ്യമന്ത്രി സ്വപ്ന ലോകത്താണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്വർണ കള്ളക്കടത്ത് കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഇടത് സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചത്. രാജ്യ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ് കള്ളക്കടത്ത് സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ ഇടപാടുകളുടെ മുഖ്യ സൂത്രധാരനാണ് എം.ശിവശങ്കറെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഐ.റ്റി വകുപ്പിൽ സ്വപ്നാ സുരേഷിനെ നിയമിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയും പാർട്ടിയും അറിയാതെ ഒരു നിയമനവും ഇതുവരേയും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. കണ്ണടച്ച് പാൽ കുടിച്ച പൂച്ചയുടെ ഭാവമാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിക്കണം. ലാവലിൻ കേസിൽ കാട്ടിയ കള്ളക്കളി ഈ കേസിൽ ഉണ്ടാവരുതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in