Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാധ്യമവിലക്ക്: ഫാസിസത്തിന്‍റെ ഭീകരമുഖം പ്രകടമാക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മാധ്യമവിലക്ക്: ഫാസിസത്തിന്‍റെ ഭീകരമുഖം പ്രകടമാക്കുന്നതെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ
ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകൾക്ക് രണ്ടു ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ഫാസിസത്തിന്‍റെ ഭീകരമുഖം പ്രകടമാക്കുന്നതെന്ന് കെ.പി.സി.സി.പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയെന്നാൽ ഒരു ജനതയുടെ വായ് മൂടിക്കെട്ടുകയെന്നാണ് അർത്ഥം. നിർഭയവും സ്വതന്ത്രവുമായ മാധ്യമ പ്രവർത്തനത്തെ വരുതിയിലാക്കാനുള്ള ശ്രമമാണ് ഈ മാധ്യമവിലക്ക്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ സ്വതന്ത്ര മാധ്യമപ്രവർത്തനം തകർക്കാനുള്ള ഏത് ശ്രമവും ചെറുത്ത് പരാജയപ്പെടുത്തണം. മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാൻ ജനങ്ങൾ തയ്യറാകണം. മാധ്യമവിലക്കിനെ കെ.പി.സി.സി. ശക്തമായി അപലപിക്കുന്നു. ഫാസിസത്തിന്റെ കടന്നു കയറ്റം അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in