Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കള്ളവോട്ട് നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വ്യക്തം; മോദി തെരഞ്ഞെടുപ്പ് കമ്മീഷനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു' : മുല്ലപ്പള്ളി രാമചന്ദ്രന്‍

'കള്ളവോട്ട് നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വ്യക്തം; മോദി തെരഞ്ഞെടുപ്പ് കമ്മീഷനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു' : മുല്ലപ്പള്ളി രാമചന്ദ്രന്‍
കള്ളവോട്ട് വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം വിഷയത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണെന്ന് കെ.പി.സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞടുപ്പ് കമ്മീഷനെ അസ്ഥിരപ്പെടുത്താൻ നരേന്ദ്ര മോദി ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. കള്ളവോട്ട് നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് വ്യക്തമാണ്. കള്ള വോട്ട് സംബന്ധിച്ച് കോൺഗ്രസ് തെളിവുകൾ സഹിതമാണ് ആരോപണം ഉന്നയിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും മുല്ലപള്ളി രാമചന്ദ്രൻ ചുണ്ടിക്കാട്ടി. തെരഞ്ഞടുപ്പ് കമ്മീഷനെ അസ്ഥിരപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നു. പ്രധാനമന്ത്രിയുടെ തുടർച്ചയായുള്ള തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളെ തെരഞ്ഞടുപ്പ് കമ്മീഷൻ അവഗണിക്കുന്നു. തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രിക്ക് ബാധകമല്ലേ എന്നും അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധിക്ക് എതിരെ മാത്രം നടപടി തെരഞ്ഞടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നു. അതേ സമയം ബി.ജെ.പി നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകുന്നു. മസൂദ് അസറിന് എതിരെ യു.പി.എ സർക്കാർ സ്വീകരിച്ച നടപടികൾ അന്നത്തെ ആഭ്യന്തര സഹമന്ത്രി എന്ന നിലയിൽ വെളിപ്പെടുത്താനാകില്ലെന്നും മുല്ലപള്ളി രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in