Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ കെ.ടി.ജലീലിന് അവകാശമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍  കെ.ടി.ജലീലിന് അവകാശമില്ലെന്ന്  മുല്ലപ്പള്ളി രാമചന്ദ്രന്‍
മാര്‍ക്ക് ദാനവിവാദത്തില്‍ എം.ജി സര്‍വകലാശാലയ്ക്ക് തെറ്റുപറ്റിയെന്നും സാങ്കേതിക സര്‍വകലാശാല അദാലത്തില്‍ മന്ത്രി ജലീല്‍ പങ്കെടുത്തത് അനുചിതവുമാണെന്ന റിപ്പോര്‍ട്ടിന്‍റെയും പശ്ചാത്തലത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാര്‍ക്ക് ദാനം റദ്ദാക്കിയെങ്കിലും മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വൈസ് ചാന്‍സലര്‍ ചെയ്ത ഗുരുതരമായ തെറ്റ്, തെറ്റല്ലാതാകുന്നില്ല. വൈസ് ചാന്‍സലറെ കൊണ്ട് മാര്‍ക്ക് ദാനം നടത്തിയ മന്ത്രിയാണ് ഈ സംഭവത്തില്‍ ഒന്നാംപ്രതി. അക്ഷന്തവ്യമായ അപരാധം തന്നെയാണിത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. എത്ര ഗുരുതരമായ തെറ്റ് ചെയ്‌തെല്ലാം അതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ അതേപാതയിലാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയും വൈസ് ചാന്‍സലറും പി.എസ്.സി ചെയര്‍മാനും മുന്നോട്ട് പോകുന്നത്.സര്‍വകലാശാലകളുടെയും പി.എസ്.സിയുടെയും വിശ്വാസ്യത പിണറായി സര്‍ക്കര്‍ തകര്‍ത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നരേന്ദ്ര മോദിയുടെ സമീപനത്തിന്റെ തനിയാവര്‍ത്തനമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. മാര്‍ക്ക് ദാനം പോലുള്ള ഗുരുതരമായ തെറ്റുകള്‍ക്ക് ഒരു ന്യായീകരണവുമില്ല. ഇത് കേട്ടുകേള്‍വിയില്ലാത്ത അസാധരണ നടപടിയാണിത്. പഠിക്കാന്‍ മിടുക്കരായ നിരവധി വിദ്യാര്‍ത്ഥികളെ മറികടന്നാണ് അനധികൃതമായി അര്‍ഹതയില്ലാത്തവര്‍ക്ക് മന്ത്രി മാര്‍ക്ക് ദാനം നല്‍കിയത്. തെറ്റ് കൈയ്യോടെ പിടികൂടിയപ്പോള്‍ തടിയൂരാനുള്ള നടപടി ക്രമങ്ങള്‍ മാത്രമാണ് സര്‍വകലാശാലയും മന്ത്രിയും ചെയ്തത്. നിയമവിരുദ്ധമായ നടപടികള്‍ക്ക് മാനുഷിക പരിഗണനയുടെ മുഖം കൊടുക്കുന്നത് അന്യായമാണ്. മാര്‍ക്ക് ദാനം നല്‍കുക വഴി അര്‍ഹരായ വിദ്യാര്‍ത്ഥികളെ മറികടന്നുകൊണ്ട് നടത്തപ്പെടുന്ന ഒരു നടപടിയും മാനുഷിക പരിഗണന അര്‍ഹിക്കുന്നതല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in