കോഴിക്കോട് ജില്ലാ കലക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു.നിലവിലെ കലക്ടറായിരുന്ന സ്നേഹില്‍ കുമാര്‍സിംഗ് ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ആയി നിയമിതനായതിനു പിന്നാലെയാണ് പുതിയ കലക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റത്. പാലക്കാട് ജില്ലാ കലക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു എം.എസ് മാധവികുട്ടി.
ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് പുതിയ കളക്ടറെ സ്വീകരിച്ചു. 2018 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ മാധവിക്കുട്ടി നേരത്തെ കോഴിക്കോട് ജില്ലാ വികസന കമ്മീഷണറായി ജോലി ചെയ്തിട്ടുണ്ട്.