Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണം'; മാവോവാദികളുടെ കുറിപ്പ് വയനാട് പ്രസ്‌ക്ലബില്‍

'ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണം'; മാവോവാദികളുടെ കുറിപ്പ് വയനാട് പ്രസ്‌ക്ലബില്‍
കല്‍പ്പറ്റ: ചൊങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണമെന്ന് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ്. വയനാട് പ്രസ് ക്ലബ്ബിലേക്കാണ് മാവോവാദികള്‍ പ്രതിഷേധക്കുറിപ്പ് അയച്ചത്. കരുളായി ഏറ്റുമുട്ടലിനു ശേഷം കൊല്ലപ്പെട്ട മാവോവാദി നേതാവ് അജിതയുടെ പേരിലാണ് കുറിപ്പ് ലഭിച്ചത്. ഇതിനു മുമ്പും അജിതയുടെ പേരില്‍ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയ വക്താവ് ആയിരുന്നു അജിത. ഭരണകൂടഭീകരതയ്ക്കെതിരെ തെരുവില്‍ ഇറങ്ങണമെന്ന് ആഹ്വാനം ചെയ്താണ് കുറിപ്പ്. ജനകീയ മാവോവാദി വിപ്ലവകാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭരണകൂടനടപടിയെ അപലപിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പിന്റെ തുടക്കം. മാവോവാദികളെ കൊലപ്പെടുത്തിയ നടപടിയിലൂടെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടുന്ന കപട കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദുത്വ ഫാസിസ്റ്റുകളായ നരേന്ദ്രമോദി അടക്കമുള്ളവരുടെ പാദസേവകരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും പ്രതിഷേധക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മേപ്പാടിയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in