Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അടൂരിനെ അപമാനിച്ച ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി ഖേദം പ്രകടിപ്പിക്കണം: പന്തളം സുധാകരന്‍

അടൂരിനെ അപമാനിച്ച ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി ഖേദം പ്രകടിപ്പിക്കണം: പന്തളം സുധാകരന്‍
രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച കലാകാരനായ അടൂര്‍ ഗോപാലകൃഷ്ണനെ അപമാനിച്ച ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി ഖേദപ്രകടനം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അടൂരിനെ അപമാനിച്ച ബി.ജെ.പിയെ പന്തളം സുധാകരന്‍ വിമര്‍ശിച്ചത്. അടൂരിനെ ചന്ദ്രനിലേക്ക് അയക്കാന്‍ ശ്രമിക്കുന്ന ബി. ഗോപാലകൃഷ്ണനെ ഊളമ്പാറയ്ക്ക് അയക്കണമെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: ലോക സിനിമയുടെ കൊടുമുടിയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെ അപമാനിച്ച ബിജെപി ക്കു വേണ്ടി പ്രധാനമന്ത്രി ഖേദം പ്രകടിപ്പിക്കണം . ബിജെപി ഭീഷണി ,രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച കലാകാരനോടാണ് ,ഇത് ഫാസിസം തന്നെയാണ് . അടൂരിനെ ചന്ദ്രനില്‍ അയക്കാന്‍ ശ്രമിക്കുന്ന ബി ഗോപാലകൃഷ്ണനെ ഊളമ്പാറയിലേക്കു അയക്കണം . കലാലോകത്തിനും കേരളത്തിനും ഭീഷണിയുയര്‍ത്തി വരുതിയിലാക്കാനുള്ള ശ്രമം അപലപനീയമാണ് .

Related articles

See all
Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Save your stories

Sign in