വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് തടസമായ ഉത്തരവ് പിൻവലിക്കണം : പ്രധാനമന്ത്രിക്ക് എം.കെ രാഘവൻ എംപിയുടെ കത്ത്
Jaihind TV News Report
Jaihind TV Web Desk
April 24, 2020
1 min read
•
Updated: June 05, 2026
ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് തടസമായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് എം.കെ രാഘവൻ എംപി. ഈ ആവശ്യം ഉന്നയിച്ചു എംപി പ്രധാനമന്ത്രിക്ക് അടിയന്തര സന്ദേശമയച്ചു.
മരണപ്പെടുന്ന ബന്ധുക്കളുടെ മൃതദേഹമെങ്കിലും നാട്ടിലെത്തിക്കണമെന്ന ആവശ്യം സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുകയാണ്. ഈ സാഹചര്യം മുൻനിർത്തിയാണ് എംകെ രാഘവൻ എംപി പ്രധാനമന്ത്രിക്കു കത്ത് നൽകിയത്. അപരിഷ്കൃത നടപടികളാണ് കഴിഞ്ഞ ദിവസം ചെന്നൈ എയർപോർട്ടിലുൾപ്പെടെ കണ്ടത്. വിഷയത്തിൽ അടിയന്തരാ നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിൽ നിന്ന് ഇത്തരമൊരു നിലപാട് സ്വീകരിച്ചതിൽ പ്രവാസികൾക്കിടയിൽ വ്യാപകമായ ദു:ഖവും അമർഷവുമുണ്ട്. മെഡിക്കൽ പരിശോധനാ നടത്തിയ ശേഷം കയറ്റി വിടുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സ്വന്തം മണ്ണിൽ സംസ്കരിക്കാനുള്ള അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10