Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ദേശീയതലത്തില്‍ സി.പി.എം വെറും എലി' : സെല്‍ഫ് ട്രോളായി മന്ത്രി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

'ദേശീയതലത്തില്‍ സി.പി.എം വെറും എലി' : സെല്‍ഫ് ട്രോളായി മന്ത്രി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
Jaleel-FB പരാജയഭീതിയില്‍ വിറളി പൂണ്ട സി.പി.എമ്മിന് തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. സംസ്ഥാനത്തെ ഭരണവിരുദ്ധവികാരത്തില്‍ ഇടതുമുന്നണിക്ക് കഠിനപരീക്ഷണമാകുന്ന തെരഞ്ഞെടുപ്പ്, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൂടി കേട്ടതോടെ പൂര്‍ണമായും കാര്യങ്ങള്‍ കൈവിട്ടു. പരാജയഭീതിയില്‍ കാട്ടിക്കൂട്ടുന്നതെല്ലാം തിരിച്ചടിക്കുന്നതാണ് ഇപ്പോള്‍ കാണാനാകുന്നത്. മന്ത്രി കെ.ടി ജലീലിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണിപ്പോള്‍ സെല്‍ഫ് ട്രോളായി പാര്‍ട്ടിയെ തന്നെ തിരിച്ചടിക്കുന്നത്. "പുലിയെ പിടിക്കാൻ എലി മാളത്തിലെത്തിയ രാഹുൽജി !!! പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ്" രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം വാർത്തയായതിന് പിന്നാലെ മന്ത്രി ഫേസ്ബുക്കിലിട്ട പോസ്റ്റാണിത്. സി.പി.എം ദേശീയതലത്തില്‍ എലി ആണെന്ന് തുറന്നുസമ്മതിക്കുകയാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെയ്തതെന്ന് കമന്‍റുകളും വന്നതോടെ പോസ്റ്റ് സെല്‍ഫ് ട്രോളായി മാറി. കേരളത്തെയാണ് എലിമാളമെന്ന് ഉദ്ദേശിച്ചതെങ്കില്‍ അവിടെയും ഇടതുമുന്നണി തന്നെയെന്ന് എലിയെന്ന്  സംശയലേശമില്ലാതെ ഏവരും ശരിവെക്കുന്നു. മുഖ്യമന്ത്രിയെ എലി എന്ന് വിളിച്ചത് ശരിയായില്ലെന്നു ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ശത്രുവിനെ കടിച്ചുകീറാന്‍ വരുന്ന  സിംഹമാണ് രാഹുല്‍ ഗാന്ധി എന്ന കമന്‍റുകളും കൂടിയതോടെ മന്ത്രിയുടെ പോസ്റ്റ് ദുരന്തം പൂര്‍ണമായി. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ പാടുപെടുന്ന സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് രാഹുല്‍ ഗാന്ധിയുടെ വരവ്. സി.പി.എമ്മിന്‍റെ ഏക പിടിവള്ളിയായ കേരളം യു.ഡി.എഫ് തൂത്തുവാരുമെന്ന് മനസിലായതോടെ വിറളി പൂണ്ടിരിക്കുകയാണ് സി.പി.എം. എന്തായാലും പരാജയഭീതിയില്‍ കാട്ടിക്കൂട്ടുന്നതെല്ലാം  ഇടതുമുന്നണിയെ തന്നെ തിരിഞ്ഞുകൊത്തുന്ന കാഴ്ചയാണ് കാണാനാകുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in