Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മെറ്റ എ.ഐ ചാറ്റിൽ ആത്മഹത്യാ സൂചനയുണ്ടോ? മാതാപിതാക്കൾക്ക് ഉടൻ മുന്നറിയിപ്പ്; പുതിയ സുരക്ഷാ ഫീച്ചറുമായി മെറ്റ

എ.ഐ പ്ലാറ്റ്‌ഫോമുകളുടെ അമിത ഉപയോഗം കുട്ടികളെ അപകടത്തിലാക്കുമെന്ന ആശങ്കകൾക്കിടയിൽ, കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സംവിധാനവുമായി മെറ്റ.

മെറ്റ എ.ഐ ചാറ്റിൽ ആത്മഹത്യാ സൂചനയുണ്ടോ? മാതാപിതാക്കൾക്ക് ഉടൻ മുന്നറിയിപ്പ്; പുതിയ സുരക്ഷാ ഫീച്ചറുമായി മെറ്റ

സാൻഫ്രാൻസിസ്കോ: എ.ഐ  പ്ലാറ്റ്‌ഫോമുകളുടെ അമിത ഉപയോഗം കുട്ടികളെ അപകടത്തിലാക്കുമെന്ന ആശങ്കകൾക്കിടയിൽ, കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സംവിധാനവുമായി മെറ്റ. ഇൻസ്റ്റാഗ്രാം അടക്കമുള്ള മെറ്റ പ്ലാറ്റ്‌ഫോമുകളിലെ 'മെറ്റ എ.ഐ' ചാറ്റ്‌ബോട്ടുകളുമായി കൗമാരക്കാർ നടത്തുന്ന സംഭാഷണങ്ങളിൽ ആത്മഹത്യയോ സ്വയം പരിക്കേൽപ്പിക്കലോ പോലുള്ള അപകടകരമായ സൂചനകളുണ്ടെങ്കിൽ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കൗമാരക്കാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന പഴി കേൾക്കുന്ന ടെക് കമ്പനികൾക്ക് ലോകമെമ്പാടും നിയമനടപടികൾ നേരിടേണ്ടി വരുന്ന സാഹചര്യത്തിലാണ് മെറ്റയുടെ ഈ നിർണായക നീക്കം.

  • എ.ഐ നിരീക്ഷണം: കൗമാരക്കാർ സ്വയം പരിക്കേൽപ്പിക്കുന്നതിനെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ വ്യക്തമായി സൂചിപ്പിക്കുന്ന സംഭാഷണങ്ങൾ പ്രത്യേക എ.ഐ സംവിധാനം വഴി മെറ്റ കണ്ടെത്തും.

  • മാനുവൽ പരിശോധന : തെറ്റായ മുന്നറിയിപ്പുകൾ ഒഴിവാക്കാൻ, എ.ഐ ഫ്ലാഗ് ചെയ്യുന്ന ഓരോ സംഭാഷണവും മെറ്റയുടെ വിദഗ്ധ സംഘം നേരിട്ട് അവലോകനം ചെയ്ത ശേഷമേ മാതാപിതാക്കൾക്ക് അലർട്ട് നൽകൂ.

  • മുൻകരുതലിന് മുൻഗണന: കുട്ടിയുടെ ഉദ്ദേശ്യം സംഭാഷണത്തിൽ പൂർണ്ണമായി വ്യക്തമല്ലെങ്കിൽ പോലും, കൗമാരക്കാരുടെ സുരക്ഷ മുൻനിർത്തി മാതാപിതാക്കളെ വിവരമറിയിക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.

"ഇത്തരം മുന്നറിയിപ്പുകൾ മാതാപിതാക്കൾക്ക് എത്രത്തോളം ആശങ്കയുണ്ടാക്കുന്നതാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ എ.ഐ കണ്ടെത്തുന്ന ചാറ്റുകൾ കൃത്യമായി മനുഷ്യസഹായത്തോടെ അവലോകനം ചെയ്ത ശേഷമേ മുന്നറിയിപ്പ് സന്ദേശം അയക്കൂ." മെറ്റ പോസ്റ്റില്‍ വ്യക്തമാക്കി.

യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ ഇൻസ്റ്റഗ്രാമിന്റെ പേരന്റൽ സൂപ്പർവിഷൻ ടൂളുകൾ ഉപയോഗിക്കുന്ന മാതാപിതാക്കൾക്കാണ് ആദ്യഘട്ടത്തിൽ ഈ ഫീച്ചർ ലഭ്യമാകുക. ഈ വർഷം അവസാനത്തോടെ ലോകമെമ്പാടും ഈ സുരക്ഷാ സംവിധാനം വ്യാപിപ്പിക്കാനാണ് മെറ്റ പദ്ധതിയിടുന്നത്.

Related articles

See all
Popular News

ജീവന്റെ രാസനിഗൂഢതകൾ ചുരുളഴിച്ച ശാസ്ത്രജ്ഞർക്ക് നൊബേൽ തിളക്കം; 2026 രസതന്ത്ര നൊബേൽ പുരസ്കാ...

Popular News

എഐയുടെ ദോഷവശങ്ങൾ സമൂഹം അംഗീകരിക്കണമെന്ന് സാം ഓൾട്ട്മാൻ; വലിയ നേട്ടങ്ങൾക്കായി വെല്ലുവിളികൾ...

Popular News

വാട്‌സ്ആപ്പിൽ കൂടുതൽ സുരക്ഷയുമായി 'റെസ്ട്രിക്റ്റഡ് ചാറ്റ്'; പുതിയ ഫീച്ചറുമായി മെറ്റ

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in