Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

എം.സി മാത്യു ദുബായില്‍ അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച പത്തനംതിട്ടയില്‍

എം.സി മാത്യു ദുബായില്‍ അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച പത്തനംതിട്ടയില്‍
ദുബായ് : സാമൂഹ്യ-സാംസ്‌കാരിക- ജീവകാരുണ്യ പ്രവര്‍ത്തകനും, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന എം.സി.മാത്യു അന്തരിച്ചു. 77 വയസായിരുന്നു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശി പുളിംതിട്ട മുക്കൂട്ടില്‍ വീട്ടില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഞായറാഴ്ച മൂന്നിന് ഇലവുംതിട്ട ബെത്‌ലേഹം മാര്‍ത്തോമ പള്ളിയില്‍ നടക്കും. 1971 ല്‍ യുഎഇയില്‍ എത്തിയ മാത്യു, ദുബായ് പ്രിയദര്‍ശിനിയുടെ മുതിര്‍ന്ന നേതാവും വൈസ്‌മെന്‍ ക്‌ളബ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവയില്‍ അംഗവുമായിരുന്നു. അന്തരിച്ച സൂസന്‍ മാത്യുവാണ് ഭാര്യ. ചെറി, ടോം എന്നിവരാണ് മക്കള്‍. പ്രീത സാറാ ചെറി, ബെറ്റ്‌സി മാത്യു എന്നിവര്‍ മരുമക്കളാണ്. മുസ്തഫ മാലിക്ക് ട്രേഡിംങ്ങ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. നിര്യാണത്തില്‍ കോണ്‍ഗ്രസ് കൂട്ടായ്മയായ ഇന്‍കാസ് യു.എ.ഇ കമ്മിറ്റി അനുശോചിച്ചു.

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in