Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാപ്പ് പറയണം, 2.5 കോടി നഷ്ടപരിഹാരം; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിക്കെതിരെ മാത്യു കുഴല്‍നാടന്‍റെ നിയമ കമ്പനിയുടെ വക്കീല്‍ നോട്ടീസ്

മാപ്പ് പറയണം, 2.5 കോടി നഷ്ടപരിഹാരം; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിക്കെതിരെ മാത്യു കുഴല്‍നാടന്‍റെ നിയമ കമ്പനിയുടെ വക്കീല്‍ നോട്ടീസ്
  കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനെതിരെ അപകീർത്തിക്കേസുമായി മാത്യു കുഴൽനാടൻ എംഎല്‍എയുടെ  നിയമ സ്ഥാപനം. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറയണമെന്നും 2.50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ‘കെഎംഎന്‍പി ലോ’ (KMNP LAW) എന്ന സ്ഥാപനം വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ എത്തിയതിന് പിന്നാലെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിസി.എൻ. മോഹനൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് മാത്യു കുഴൽനാടൻ കൂടി പങ്കാളിയായ നിയമസ്ഥാപനമായ ‘കെഎംഎന്‍പി ലോ’യ്ക്ക് എതിരെയും ആക്ഷേപം ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ അക്കമിട്ട് നിഷേധിച്ച കമ്പനി, സി.എൻ. മോഹനനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. മികച്ച രീതിയില്‍ പ്രവർത്തിക്കുന്ന നിയമസ്ഥാപനത്തിനെതിരെ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അപകീർത്തികരമാണെന്ന് കാട്ടിയാണ് മോഹനന് നോട്ടീസ് അയച്ചിരിക്കുന്നത്. പരസ്യമായി മാപ്പു പറയുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്യാന്‍ ഒരുക്കമല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മോഹനന് സുപ്രീം കോടതി അഭിഭാഷകന്‍ മുഖേന നല്‍കിയ നോട്ടീസില്‍ പറയുന്നു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in