Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

PATAHANAMTHITTA| കോന്നിയില്‍ വന്‍ തീപിടിത്തം; രണ്ട് കടകള്‍ നശിച്ചു; ഒരു കാറിനും തീ പിടിച്ചു

PATAHANAMTHITTA|  കോന്നിയില്‍ വന്‍ തീപിടിത്തം; രണ്ട് കടകള്‍ നശിച്ചു; ഒരു കാറിനും തീ പിടിച്ചു
പത്തനംതിട്ട കോന്നി തണ്ണിത്തോട്ടില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് കടകള്‍ കത്തി നശിച്ചു. കാറിന്റെ മുന്‍ഭാഗമാണ് കത്തിയത്. ഇന്ന് പുലര്‍ച്ചെ 3.15 ഓടെ ആയിരുന്നു തീപിടിത്തം. തണ്ണിത്തോട് ജംഗ്ഷനിലുള്ള ജോമാര്‍ട്ട് ബില്‍ഡിങ്ങിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒലിവ് ബേക്കറി, ജെ ആന്‍ഡ് ജെ ഫാന്‍സി സ്റ്റോര്‍ എന്നീ കടകള്‍ക്കാണ് തീ പിടിച്ചത്. രണ്ട് കടകളും പൂര്‍ണമായും കത്തി നശിച്ചു. തീ ആളിപ്പടര്‍ന്ന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും തീ പിടിച്ചു. കാറിന്റെ മുന്‍ഭാഗമാണ് കത്തിയത്. പ്രദേശവാസികളാണ് കടകള്‍ക്ക് തീപിടിയ്ക്കുന്നത് കണ്ടത്. വിവരം ഉടന്‍തന്നെ അഗ്‌നിരക്ഷ സേനയെ അറിയിച്ചു. കോന്നിയില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും അഗ്‌നിരക്ഷ സേന സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. രണ്ട് കടകളിലെയും തീ സമീപ കടകളിലേക്ക് പടരുമോ എന്ന ആശങ്കയിലായിരുന്നു അഗ്‌നിരക്ഷ സേന. ബേക്കറിക്കുള്ളില്‍ ഉണ്ടായിരുന്ന രണ്ട് എല്‍പിജി സിലിണ്ടറുകള്‍ തീ പിടിച്ചു പൊട്ടിത്തെറിക്കും മുന്‍പ് സേന വെള്ളം പമ്പ് ചെയ്തു തണുപ്പിച്ചു സുരക്ഷിതമായി മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. തീ പിടിത്തതിനുള്ള കാരണം വ്യക്തമല്ല.

Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in