Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ന് വിജയദശമി ; അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍

ഇന്ന് വിജയദശമി ; അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍
ഇന്ന് വിജയദശമി. അജ്ഞതയെ അകറ്റി അറിവിന്‍റെ വെളിച്ചം പകരുന്ന സുദിനം. നിരവധി കുരുന്നുകൾ ഹരിശ്രീ കുറിക്കുന്ന ദിവസമാണ് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകളാണ് സംസ്ഥാനത്തൊട്ടാകെ ഹരിശ്രീ കുറിക്കാനെത്തുന്നത്. ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നു. വിദ്യാദേവതയായ സരസ്വതിയും അധർമ്മത്തെ തകർത്ത് ധർമ്മം പുനസ്ഥാപിക്കുന്ന ദുർഗ്ഗയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനമാണ് വിജയദശമി. വിദ്യാരംഭ ചടങ്ങുകളുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്തൊട്ടാകെയുള്ള ആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും സജ്ജീകരിച്ചിരിക്കുന്നത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട്, മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്‍റെ നാടായ തിരൂർ തുഞ്ചൻ പറമ്പ്, തിരുവനന്തപുരത്തെ ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, പൂജപ്പുര സരസ്വതീ മണ്ഡപം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്ത് ചടങ്ങുകൾ നടക്കുന്നു. സാംസ്‌കാരിക രംഗത്തെ നിരവധി ഗുരുക്കന്മാർ വിദ്യാരംഭത്തിന് നേതൃത്വം നൽകും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in