മൻമോഹൻ സിംഗ് രാജ്യസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു
Jaihind TV News Report
Jaihind TV Web Desk
August 23, 2019
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ് രാജ്യസഭാംഗം ആയി സത്യ പ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡുവിന്റെ മുൻപിൽ ആണ് സത്യപ്രതിജ്ഞ ചെയ്ത് രാജ്യ സഭാഗം ആയി ചുമതല റ്റത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ എന്നിവർ ചെയർമാൻ ചേംബറിൽ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുത്തു. ഓഗസ്റ്റ് 19 ന് ആണ് രാജസ്ഥാനിൽ നിന്നും എതിരില്ലാതെ മൻമോഹൻ സിംഗ് രാജ്യ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന മദൻ ലാൽ സെയ്നി അന്തരിച്ചതിനെ തുടർന്നാണ് രാജസ്ഥാനിൽ ഒഴിവുവന്നത്. ബിജെപി അദ്ധ്യക്ഷൻ ഒഴിഞ്ഞ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ബി ജെ പി ക്ക് കഴിഞ്ഞിരുന്നില്ല. തുടർന്നാണ് മൻമോഹൻസിങ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10