Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്നത് രാജ്യം ഭരിക്കുന്നയാള്‍ അക്രമത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് : രാഹുല്‍ ഗാന്ധി

ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്നത് രാജ്യം ഭരിക്കുന്നയാള്‍ അക്രമത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് : രാഹുല്‍ ഗാന്ധി
രാജ്യത്ത് അക്രമസംഭവങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ക്കെതിരായ അതിക്രമവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഓരോ ദിവസവും വർധിക്കുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന വാർത്തകളാണ് ദിവസവും കാണാനാകുന്നത്. ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്നത് രാജ്യം ഭരിക്കുന്നവർ അക്രമത്തില്‍ വിശ്വസിക്കുന്നവരായതുകൊണ്ടാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 'ദളിതര്‍ക്കും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ അതിക്രമം വർധിക്കുന്നു, അവർക്കെതിരെ വിദ്വേഷം പടർത്തുന്നു. ആദിവാസി വിഭാഗത്തിനെ ആക്രമിച്ച് അവരുടെ ഭൂമി തട്ടിയെടുക്കുന്നു. അക്രമത്തിൽ ഈ നാടകീയമായ വർദ്ധനവിന് ഒരു കാരണമുണ്ട്' - രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളുടെ തകർച്ചയ്ക്ക് പിന്നിലും ആളുകൾ നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന് പിന്നിലുമൊക്കെ ഉള്ള യഥാർത്ഥ പ്രശ്നം രാജ്യഭരണത്തിന് നേതൃത്വം നല്‍കുന്നവരാണ്. രാജ്യഭരണം നടത്തുന്നവർ അക്രമത്തിലും അധികാര ദുർവിനിയോഗത്തിലും വിശ്വസിക്കുന്നവരായതിനാലാണ് ഇത്തരത്തില്‍ രാജ്യത്ത് അരക്ഷിതമായ ഒരു അന്തരീക്ഷം സംജാതമാകാന്‍ കാരണമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വയനാട് മണ്ഡലത്തിലെ സന്ദര്‍ശനത്തിനിടെ സുല്‍ത്താന്‍ ബത്തേരിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. https://youtu.be/s7qaApFMp2A

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in