Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: കര്‍ണാടകയിലെ രാംനഗരയില്‍ പിക്കപ്പ് വാന്‍ ഡിവൈഡറില്‍ ഇടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി. (37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ കര്‍ണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും രാംനഗരയിലേക്ക് തിരിച്ചിട്ടുണ്ട്.

Related articles

See all
Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Save your stories

Sign in