Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ODISHA| ഒഡീഷയില്‍ മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ ആക്രമണം; മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചു

ODISHA|  ഒഡീഷയില്‍ മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ ആക്രമണം; മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചു
ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ മലയാളികളായ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ബുധനാഴ്ച രാത്രി ജലേശ്വറിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണം. രണ്ട് വര്‍ഷം മുന്‍പ് മരിച്ച ഒരു വിശ്വാസിയുടെ വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് പുരോഹിതരും കന്യാസ്ത്രീകളും ഗ്രാമത്തിലെത്തിയത്. രാത്രി എട്ടുമണിയോടെ ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ എഴുപതോളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പുരോഹിതരുടെ ബൈക്ക് തള്ളിയിട്ട അക്രമികള്‍ അവരെ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. ഇവരുടെ മൊബൈല്‍ ഫോണുകളും ബലമായി പിടിച്ചെടുത്തു. അര മണിക്കൂറിന് ശേഷം സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ഇവരെ രക്ഷിച്ചത്. മൊബൈല്‍ ഫോണുകള്‍ ഇനിയും തിരികെ ലഭിച്ചിട്ടില്ല. സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകാനാണ് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും തീരുമാനം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ സംഭവം.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Save your stories

Sign in