Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല യുവതീ പ്രവേശനത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; സുപ്രീംകോടതി വിധി നടപ്പാക്കും; പുനഃപരിശോധനാ ഹര്‍ജിയിലും സര്‍ക്കാരിന് അതേ നിലപാടെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല യുവതീ പ്രവേശനത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; സുപ്രീംകോടതി വിധി നടപ്പാക്കും; പുനഃപരിശോധനാ ഹര്‍ജിയിലും സര്‍ക്കാരിന് അതേ നിലപാടെന്ന് മുഖ്യമന്ത്രി
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി, അത് എന്തായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാര്‍ നയമാണെന്നും പുനഃപരിശോധനാ ഹര്‍ജിയിലും സര്‍ക്കാരിന് അതേ നിലപാട് തന്നെ ആയിരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നിയമസഭയിൽ ചേദ്യോത്തര വേളയിലാണ് ശബരിമല വിധിയുമായി ബന്ധപ്പെട്ട നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചത്.സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാര്‍ നയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനപരിശോധനാ ഹര്‍ജിയിലും സര്‍ക്കാരിന് അതേ നിലപാട് തന്നെ ആയിരിക്കും. ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ നിയമ നിര്‍മ്മാണം എളുപ്പമല്ല. യുവതി പ്രവേശന വിധിക്കെതിരെ നിയമനിർമ്മാണം എന്നത് ഭക്തരെ കബളിപ്പിക്കാനുള്ള പ്രചരണ തന്ത്രം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ സത്യവാങ്മൂലം നൽകിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സഭയെ തെറ്റിധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . വിഷയത്തിൽ നിയമനിർമ്മാണത്തിന് സർക്കാരിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി https://youtu.be/aCKYCtGXvYI

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in