Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വനവൽക്കരണ നീക്കം തിരിച്ചടിയായി: ഇടുക്കിയിൽ പ്രതിരോധത്തിലായി എൽ.ഡി.എഫ്; പത്രികയിൽ തിരുത്തൽ

വനവൽക്കരണ നീക്കം തിരിച്ചടിയായി: ഇടുക്കിയിൽ പ്രതിരോധത്തിലായി എൽ.ഡി.എഫ്; പത്രികയിൽ തിരുത്തൽ
 

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിലെ ഭൂപതിവ് നിയമ ഭേദഗതി സംബന്ധിച്ച പരാമർശങ്ങൾ വിവാദമായതോടെ തിരുത്തലിനൊരുങ്ങി എൽ.ഡി.എഫ്. ഇടുക്കി ജില്ലയിലെ വനവൽക്കരണവും ഭൂപതിവ് ചട്ടങ്ങളിലെ പ്രായോഗിക തടസ്സങ്ങളും സംബന്ധിച്ച വാർത്തകൾ ജയ്‌ഹിന്ദ് ന്യൂസ് പുറത്തുവന്നതിന് പിന്നാലെയാണ് മുന്നണി പ്രതിരോധത്തിലായത്. കർഷക മേഖലയിൽ നിന്നുള്ള ശക്തമായ പ്രതിഷേധത്തെത്തുടർന്ന് വനവൽക്കരണം സംബന്ധിച്ച പരാമർശങ്ങളിൽ മാറ്റം വരുത്താനാണ് ഇടത് നേതൃത്വത്തിന്റെ നീക്കം.

അതേസമയം ഇടുക്കി ജില്ലയിലെ വനവൽക്കരണമടക്കം ഭൂപതിവ് ചട്ട ഭേദഗതി പ്രായോഗിക തലത്തിൽ നടപ്പാക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ചെന്ന തിരുത്തലോടെയാണ് ഇടത് മുന്നണി പ്രകടനപത്രിക തിരുത്താൻ ഒരുങ്ങുന്നത്. ജില്ലയിലെ ജനങ്ങളെ ദ്രോഹിച്ച് വന വൽക്കരണമെന്ന വാർത്ത ഇന്നലെ ജയ് ഹിന്ദ് ന്യൂസ് പുറത്ത് വിട്ടിരുന്നു. ഇതോടെ പ്രകടനപത്രികയിലെ അപകടകരമായ പരാമർശങ്ങൾ വലിയ ചർച്ചയായിരുന്നു. ഇതോടെ ഇടത് മുന്നണി വലിയ പ്രതിസന്ധിയിലായി. കർഷകരും തൊഴിലാളികളുമടങ്ങുന്ന കാർഷിക മേഖലയിൽ നിന്നും വലിയ പ്രതിഷേധമാണുയരുന്നത്.

ചട്ടലംഘനങ്ങളുടെ ക്രമവൽകരണത്തിനായി രൂപീകരിച്ച ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികളിൽ മാറ്റം വരുത്തുമെന്നായിരുന്നു ഇടത് മുന്നണിയുടെ പ്രകടനപത്രികയിലെ അവകാശവാദം. ഭേദഗതി നടപ്പാക്കിയതോടെ ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നായിരുന്നു സി പി എം നേതാക്കളുടെ അവകാശവാദം. ഇത് അടിസ്ഥാന രഹിതമായ പ്രസ്താവനയെന്ന് ജനങ്ങൾക്ക് ബോധ്യമായി. നിലവിൽ ഭൂപതിവ് ചട്ട ഭേദഗതി പ്രകാരം പട്ടയ ഭൂമിയിലെ ചട്ട ലംഘന നിർമാണങ്ങൾ ഫീസ് അടച്ച് നിയമവിധേയമാക്കുന്നതിനായി അപേക്ഷ നൽകാൻ ക്ലാർക്ക് പോർട്ടൽ സജ്ജമാക്കി. എന്നാൽ ചില തടസ്സങ്ങൾ മൂലം ആർക്കും അപേക്ഷ നൽകാൻ നാളിതുവരെയായും കഴിഞ്ഞിട്ടില്ല.

സർക്കാർ കൊട്ടിലോഷിച്ച് കൊണ്ടുവന്ന നിയമങ്ങൾ കൊണ്ട് ഇടുക്കി ജനതക്ക് ഒരു പ്രയോജനവുമുണ്ടായില്ലെന്ന് സാരം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസം തന്നെയാണ് 2024 ജൂൺ 7 ന് മുമ്പ് പട്ടയം ലഭിച്ച ഭൂമിയിൽ നിർമാണങ്ങൾക്ക് അനുമതി നൽകുന്ന രണ്ടാമത്തെ ചട്ടവും വിജ്ഞാപനം ചെയ്തത്. തിരഞ്ഞെടുപ്പ് ചുമതലയിലായതോടെ ഉദ്യോഗസ്ഥർ തിരക്കിലാണ് ഇതാണ് ഇടത് മുന്നണിയുടെ മറ്റൊരു പൊയ്മുഖം പുറത്തായത്. അടുത്ത സർക്കാർ ചുമതലയേൽക്കുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളു. 2023 ൽ പിണറായി സർക്കാർ കൊണ്ട് വന്ന ഭൂപതിവ് നിയമ ഭേദഗതിയും 2025 ൽ കൊണ്ടുവന്ന നിയമ ചട്ടങ്ങളും റദ്ദ് ചെയ്ത് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സമഗ്രമായ നിയമനിർമാണം നടത്തുമെന്ന യു ഡി എഫിൻ്റെ പ്രകടനപത്രിക ലെ വാഗ്ദാനം ഇടത് മുന്നണിയെ വലിയ പ്രതി സന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

ഇടത് മുന്നണിയുടെ വനവൽകരണ നിയമം ഇടുക്കിയിൽ സജീവ ചർച്ചാ വിഷയമായതോടെ സി പി എം കീഴ്ഘടകമായ ബ്രാഞ്ച് കമ്മറ്റി മുതൽ ലോക്കൽ ഏരിയാ ജില്ല കമ്മററികൾ വരെ വീടുകൾ കയറി വിശദീകരിക്കാൻ കർശന നിർദേശമാണ് മേൽ ഘടകത്തിൽ നിന്നും നൽകിയിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ പ്രകടനപത്രികയിലെ വനവൽകരണം സംബന്ധിച്ച ഇടത് മുന്നണിയുടെ വിശദീകരമൊ തിരുത്തൊ ഉടൻ ഉണ്ടാകുo

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in