MV GOVINDAN| ഭരണവിരുദ്ധവികാരം കൊണ്ട് എല്‍ഡിഎഫിന് വോട്ട് നഷ്ടമായില്ല; ഉരുണ്ടുകളിച്ച് എം.വി ഗോവിന്ദന്‍
Jaihind TV News Report
Jaihind TV Web Desk
June 27, 2025
1 min read
•
Updated: June 10, 2026
നിലമ്പൂര്‍ പരാജയത്തില്‍ വീണ്ടും ഉരുണ്ടുകളിച്ച് സിപിഎം. ഭരണവിരുദ്ധവികാരം കൊണ്ട് എല്‍ഡിഎഫിന് വോട്ട് നഷ്ടമായില്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. നേതൃ യോഗത്തില്‍ തനിക്കെതിരെ ആരും ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. എംവി ഗോവിന്ദന്‍ ആര്‍എസ്എസ് ബന്ധം തുറന്ന് പറഞ്ഞതില്‍ സിപിഎമ്മിനും നേതാക്കള്‍ക്കും യാതൊരു ബുദ്ധിമുട്ടുമില്ല എന്ന് തെളിയുകയാണ് ഇതിലൂടെ. ഒപ്പം എംവി ഗോവിന്ദന്റെ ഏറ്റുപറച്ചില്‍ സിപിഎം ഔദ്യോഗികമായി അംഗീകരിക്കുക കൂടി ചെയ്യുകയാണ്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് തലേ ദിവസം, സിപിഎം - ആര്‍എസ്എസ് ബന്ധം തുറന്നു പറഞ്ഞ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പൂര്‍ണമായും അംഗീകരിക്കുകയാണ് സിപിഎം സംസ്ഥാന സമിതി. കഴിഞ്ഞ ദിവസം സംസ്ഥാന സമിതിയില്‍ എംവി ഗോവിന്ദനെ ചില അംഗങ്ങള്‍ വിമര്‍ശിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇന്ന് അത് പൂര്‍ണമായും നിഷേധിക്കുകയാണ് ഗോവിന്ദന്‍
ഇതിലൂടെ ഒന്നുറപ്പാണ്, സിപിഎം ആര്‍എസ്എസ് ബന്ധം സംസ്ഥാന സമിതി തന്നെ സ്ഥിരീകരിക്കുകയാണ്. ഭരണവിരുദ്ധ വികാരം ഉയര്‍ന്നിട്ടില്ല എന്നും ഭരണവിരുദ്ധ വികാരം കൊണ്ട് ഒരു വോട്ട് പോലും യുഡിഎഫിന് ലഭിച്ചിട്ടില്ല എന്നുമാണ് എം വി ഗോവിന്ദന്റെ മറ്റൊരു വാദം.
സിപിഎമ്മിന്റെ വോട്ടുകള്‍ പി.വി അന്‍വര്‍ പിടിച്ചു എന്ന തുറന്നു പറച്ചിലും എം വി ഗോവിന്ദന്‍ നടത്തുന്നുണ്ട്. സിപിഎം സംസ്ഥാന സമിതി യോഗം അവസാനിക്കുമ്പോള്‍ നിലപാട് മാറ്റത്തില്‍ വട്ടംചുറ്റുകയാണ് സിപിഎം. ആര്‍എസ്എസുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന എംവി ഗോവിന്ദന്റെ തുറന്നുപറച്ചില്‍ നേതാക്കള്‍ തന്നെ സമ്മതിക്കുന്നതായി മാറുകയാണ്.. ശക്തമായി ഭരണവിരുദ്ധവികാരത്തില്‍ നട്ടം തിരിയുന്ന സര്‍ക്കാരിനെ വീണ്ടും ന്യായീകരിക്കാനും സിപിഎം നേതൃത്വം ശ്രമിക്കുകയും ചെയ്യുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10