Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യാന്‍ പാടില്ലെന്ന നിയമമില്ല; ചൈത്രക്ക് മുന്‍ ഡി.ജി.പിയുടെ പിന്തുണ

രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യാന്‍ പാടില്ലെന്ന നിയമമില്ല; ചൈത്രക്ക് മുന്‍ ഡി.ജി.പിയുടെ പിന്തുണ
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിന്റെ നടപടിയെ അനുകൂലിച്ച് മുന്‍ ഡി.ജി.പി പി.കെ. ഹോര്‍മിസ് തരകന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യാന്‍ പാടില്ലെന്ന നിയമം ഇതുവരെയില്ലെന്ന് ഹോര്‍മിസ് തരകന്‍ ചൂണ്ടിക്കാട്ടി. ചൈത്ര തെരേസ ജോണിന്റെ നടപടിയില്‍ തെറ്റു കാണുന്നില്ല. കീഴ് വഴക്കങ്ങളല്ല നിയമമാണ് പ്രധാനമെന്നും മുന്‍ ഡിജിപി ഹോര്‍മിസ് തരകന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് പോലീസ് ആക്രമിച്ച കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയ മുന്‍ ഡി.സി.പി ചൈത്രതെരേസ ജോണിനെതിരെ സി.പി.എം രംഗത്തുവന്നിരുന്നു. ഏത് ഓഫീസറായാലും സര്‍ക്കാരിന് മുകളില്‍ പറക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ചൈത്ര തെരേസ ജോണിനെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈത്രയുടെ നടപടിയില്‍ അപാകതയില്ലെന്നും നടപടിക്ക് നിര്‍ദ്ദേശം നല്‍കാതെയുമാണ് ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷിച്ച പോലീസ് റിപ്പോര്‍ട്ടിലുള്ളത്.

Related articles

See all
Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

ഐസക്കിന്റെ അവകാശവാദം പൊളിയുന്നുവോ ? 30,000 കോടി എവിടെപ്പോയി, പിണറായിയും ബാലഗോപാലും മറുപടി...

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Save your stories

Sign in