ലോകായുക്തക്കെതിരെ കടുത്ത ആരോപണവുമായി കെ.ടി ജലീല്‍; ജുഡീഷ്യറിക്കെതിരായ വെല്ലുവിളിയെന്ന് പ്രതിപക്ഷം
Jaihind TV News Report
Jaihind TV Web Desk
January 30, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ലോകായുക്തയ്‌ക്കെതിരെ കടുത്ത ആരോപണവുമായി മുന്‍മന്ത്രി കെടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. തക്കപ്രതിഫലം കിട്ടിയാല്‍ ലോകായുക്ത എന്ത് കടുംകൈയും ആര്‍ക്ക് വേണ്ടിയും ചെയ്യുമെന്നായിരുന്നു ജലീലിന്‍റെ വിമര്‍ശനം. ലോകായുക്ത നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്നത് ഗാന്ധിജിയുടെ കൈയിലെ ആയുധം ഗോഡ്സെയുടെ കൈയിൽ കിട്ടുന്നതുപോലുള്ള ദുരന്തം ആണെന്നും കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.
സംസ്ഥാനത്തെ ലോകായുക്തയുടെ അധികാരങ്ങൾ ഇല്ലാതാക്കാനുള്ള ഓർഡിനൻസ് വളരെ വേഗത്തിൽ നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിടയിലാണ് ലോകായുക്ത ക്കെതിരെയുള്ള കെടി ജലീലിന്‍റെ വിമർശനം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് എതിരെയാണ് കെടി ജലീലിന്‍റെ പേരെടുത്ത് പറയാതെയുളള കടന്നാക്രമണം. സർക്കാരിനെതിരായ രണ്ടു കേസുകൾ ലോകായുക്തയ്ക്ക് മുന്നിൽ പരിഗണനയിൽ ഉള്ളപ്പോൾ ലോകായുക്തയുടെ നിയമം ഓർഡിനൻസിലൂടെ ഇല്ലാതാക്കാനുള്ള സർക്കാരിന്‍റെ ശ്രമത്തിനെതിരെ ഇടതുമുന്നണിയിൽ അടക്കം പരസ്യമായി എതിർപ്പുകൾ ഉയരുന്നതിന് ഇടയിലാണ് ലോകായുക്തയെ രൂക്ഷമായി വിമർശിച്ചു കൊണ്ടുള്ള കെ ടി ജലീലിന്‍റെ പ്രതികരണം.
ജലീല്‍ സര്‍ക്കാരിന്‍റെ ചാവേറാണെന്നും ജുഡീഷ്യറിക്കെതിരായ കടന്നാക്രമണമാണിതെന്നും പ്രതിപക്ഷം പ്രതികരിച്ചു. ജലീലിന്‍റെ ജല്പനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10