യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടിനും പി.എസ്.സി തട്ടിപ്പിനും എതിരെ പോരാടിയ യൂത്ത് കോൺഗ്രസ് - കെ.എസ്.യു നേതാക്കൾ ജയിൽ മോചിതരായി
Jaihind TV News Report
Jaihind TV Web Desk
August 09, 2019
1 min read
•
Updated: June 10, 2026
പി.എസ്.സി ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു - യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ അക്രമം അഴിച്ചു വിട്ടു എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ 19 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു . ജയിലിൽ നിന്ന് ഇറങ്ങിയ 12 കെ.എസ്.യു പ്രവർത്തകരെ കെ.എസ്.ശബരിനാഥൻ എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത്, കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് സെയ്ദലി കയ്പ്പാടി, കെ.എസ്.യു -യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത് .
ജയിൽ വാസത്തിനിടെ പോലീസിന്‍റെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് റിങ്കു പടിപ്പുരയിൽ വെളിപ്പെടുത്തി. അതേ സമയം ശക്തമായ സമരപരിപാടികളുമായി കെ.എസ്.യു മുന്നോട്ട് പോകുമെന്നും റിങ്കു പറഞ്ഞു .
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് റിങ്കു പടിപ്പുരയിൽ, സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ, യൂത്ത് കോൺഗ്രസ് - കെ.എസ്.യു നേതാക്കളായ പീരു മുഹമ്മദ്, ഷോബിൻ തോമസ്, കെ.എഫ് ഫെബിൻ, നൗഫൽ കണിയാപുരം, സഫീർ സലാം, കൃഷ്ണകാന്ത്, സുഹൈൽ ഷാജഹാൻ, ബിനു ആതിര, അനിൽ കുമാർ , സജിൻ വെള്ളൂർക്കോണം എന്നിവരാണ് ഇന്ന് ജയില്‍ മോചിതരായത്.
[embed]https://youtu.be/ufoAMVhuHhM[/embed]
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10