Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.എസ്‍.ആര്‍.ടി.സി നാളെ മുതല്‍ നിരത്തിലിറങ്ങും; സർവീസുകള്‍ ജില്ലകള്‍ക്കുള്ളില്‍

കെ.എസ്‍.ആര്‍.ടി.സി നാളെ മുതല്‍ നിരത്തിലിറങ്ങും; സർവീസുകള്‍ ജില്ലകള്‍ക്കുള്ളില്‍
  KSRTC തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നിർത്തിവെച്ചിരുന്ന കെ.എസ്.ആര്‍.ടി.സി സർവീസ് നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ജില്ലകള്‍ക്കുള്ളില്‍ മാത്രമായിരിക്കും സർവീസുകള്‍ നടത്തുക. സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തിയാകും സർവീസുകള്‍. ഇക്കാര്യം ഉറപ്പാക്കാന്‍ പൊലീസിന്‍റെ സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ബസുടമകളുടെ അധികഭാരം ഒഴിവാക്കാനായാണ് മൂന്ന് മാസത്തെ ടാക്സ് ഒഴിവാക്കി കൊടുത്തത്. ടാക്‌സ് ഇനത്തിൽ 36 കോടിയിലധികം രൂപ വരുമാനക്കുറവ്. സർവീസ് നടത്തണമോ വേണ്ടയോ എന്നത് സ്വകാര്യ ബസുടമകൾ തീരുമാനിക്കേണ്ടതാണ്. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ജില്ലയ്ക്കുള്ളിൽ സർവീസ് നടത്താനാണാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. യാഥാർത്ഥ്യങ്ങൾ മനസിലാക്കി സ്വകാര്യബസുടമകൾ സർക്കാരിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മേയ് 26 ന് നടത്താന്‍ ആലോചിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസ് സർവീസ് നടത്താതിരുന്നാല്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലേ എന്ന ചോദ്യത്തിന് പരീക്ഷയ്ക്ക് ഇനിയും എത്രദിവസങ്ങള്‍ ബാക്കി കിടക്കുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in